കൊറോണക്കാലത്തെ ലോക്ഡൗണ്‍ പല ആളുകളിലെയും കലാഅഭിരുചിയെ പുറത്തുകൊണ്ടു വന്ന കാലം കൂടിയാണ്. ഇംഗ്ലണ്ടിലെ മാല്‍വേനില്‍ നിന്നുള്ള ജൂലി തോമസ് എന്ന മുത്തശ്ശിയും അത്തരത്തിലൊരു പരീക്ഷണത്തിന് പിന്നാലെയാണ്.

zoo

തന്റെ കൊച്ചു മക്കള്‍ക്കു വേണ്ടി ഒരു മൃഗശാല ഒരുക്കുകയാണ് ജൂലി ചെയ്തത്. ജിറാഫ് അടക്കം 200 മൃഗങ്ങളെയും ഇവിടെ ഒരുക്കി. ലോക്ക്ഡൗണ്‍ സൂ എന്ന പേരും നല്‍കി. ഞെട്ടേണ്ട, 200 മൃഗങ്ങളെയും പലതരം ബട്ടന്‍സ് കൊണ്ട് ജൂലി ഉണ്ടാക്കി എടുത്തതാണ്.

zoo

'ആളുകളുടെ മുഖത്ത് ചിരി വിടരുന്നത് കാണുന്നത് ഒരു സന്തോഷമാണ്.' ജൂലി തന്റെ ഈ ശ്രമത്തെ പറ്റി പറയുന്നത് ഇങ്ങനെ. ലോക്ഡൗണിന് മുമ്പേ ഇആരംഭിച്ച ഹോബിയാണ് ബട്ടനുകളും മുത്തുകളും ശേഖരിക്കുന്നത്. അതുകൊണ്ട് പല അലങ്കാര സാധങ്ങളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ജീവനുള്ള വസ്തുക്കളുടെ രൂപമൊന്നും പരീക്ഷിച്ചിരുന്നില്ല.' 65 കാരിയായ ജൂലി തുടരുന്നു. 

zoo

കൊച്ചുമക്കളായ ഏഴ് വയസ്സുകാരന്‍ സെബു അഞ്ചുവയസ്സുള്ള റാല്‍ഫുമാണ് തങ്ങള്‍ക്ക് ഒരു ജിറാഫിനെ വേണമെന്ന ആവശ്യം മുത്തശ്ശിയോട് ഉന്നയിച്ചത്. ഓരോ ജീവികളെയും ഉണ്ടാക്കി നല്‍കിക്കഴിയുമ്പോള്‍ അടുത്ത ജീവിക്കായി ആവശ്യമുന്നയിക്കും. ചിലപ്പോഴൊക്കെ ഓരോന്നിനും ചേരുന്ന മുത്തുകളും ബട്ടണുകളും കണ്ടുപിടിക്കാന്‍ അഞ്ച് മണിക്കൂര്‍ വരെ വേണ്ടി വന്നെന്നും ജൂലി. 

zoo

ഗ്രാഫിക്ക് ഡിസൈനറായി ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തും ജൂലിക്കുണ്ട്. താന്‍ കൊച്ചു മക്കള്‍ക്കായി തയ്യാറാക്കിയ ഈ ജീവികളുടെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ സൂ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും ജൂലി മറന്നില്ല.

Content Highlights: grandma creates 'lockdown zoo' for grandchildren