കുട്ടിക്കാലത്ത് അമ്മയും മകളും തമ്മില്‍ വളരെ അടുത്ത ബന്ധമായിരിക്കും ഉണ്ടാകുക. എന്നാല്‍ കൗമാരത്തില്‍ എത്തുന്നതോടെ ചില അമ്മയ്ക്കും മകള്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയാരാന്‍ തുടങ്ങും. ഇത് ചെറിയ ചെറിയ കലഹങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ എത്ര അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും 30 വയസു കഴിയുന്നതോടെ പെണ്‍മക്കളുടെ സ്വഭാവത്തിന് അമ്മയുടെ സ്വഭാവവുമായി വളരെയേറെ സാദൃശ്യം ഉണ്ടാകും. യു.കെയിലെ പ്രശ്‌സതഗവേഷക ഡോ. ജൂലിയ ഡിസില്‍വ് 2000 സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
പലപ്പോഴും 33 വയസിനു ശേഷം പെണ്‍മക്കള്‍ കാഴ്ചയില്‍ പോലും അമ്മയുടെ രൂപമായി മാറുമെന്ന് ഇവര്‍ പറയുന്നു. അമ്മമാരുമായി നല്ല സൗഹൃദം ഉള്ളവര്‍ക്കും അധികം സൗഹൃദം ഇല്ലാത്തവര്‍ക്കും ഇതു തന്നെയാണ് അനുഭവം എന്ന് ഗവേഷക വ്യക്തമാക്കുന്നു. 20 വയസില്‍ പെണ്‍കുട്ടികള്‍ അവരുടെ അമ്മമാരുമായി അത്ര സൗഹാര്‍ദപരമായ ബന്ധമായിരിക്കില്ല എന്നും ഗവേഷണം സൂചിപ്പിക്കുന്നു. പുരുഷന്മാര്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടാകുന്നത്. 34 വയസ് എത്തുമ്പോള്‍ പുരുഷന്മാര്‍ അവരുടെ അച്ഛന്‍മാരുടെ സ്വഭാവത്തിന് വളരെയധികം സാദൃശ്യം തോന്നുന്ന സ്വഭാവരീതികള്‍ പ്രകടിപ്പിച്ചു തുടങ്ങും എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
Content Highlights: Girls tend to turn into their mothers at 33, finds a study