പാമ്പെന്നു കേൾക്കുമ്പോഴേക്കും ഭയമുള്ളവരുണ്ട്. എന്നാൽ ചിലരാകട്ടെ അവയെ വളർത്തു മൃ​ഗങ്ങളെപ്പോൽ സ്നേഹിക്കുന്ന വീഡിയോകളും കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. പെരുമ്പാമ്പിനെ ഓമനിക്കുന്നൊരു യുവതിയാണ് വീഡിയോയിലുള്ളത്. 

പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാ​ഗം മുഖത്തേക്കു കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്. 

പാമ്പിനെ അൽപനേരം ഓമനിക്കുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പുറത്തുവന്നിരിക്കുന്നത്. 

നിരവധി പേരാണ് വീഡിയോക്ക് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ കുറിച്ചിരിക്കുന്നത്. ചിലർ വീഡിയോയെ പ്രശംസിച്ചപ്പോൾ ഭൂരിഭാ​ഗം പേരും യുവതിയുടെ പ്രവർത്തിയെ വിമർശിച്ചവരാണ്. 

പാമ്പു പോലുള്ള ജീവികളെ അവയുടെ വഴിക്ക് വിടാതെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുമ്പോഴാണ് അവ അക്രമണകാരികളാകുന്നത് എന്ന് ചിലർ പറയുന്നു. കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ചെയ്തത് അൽപം കടന്നുപോയി എന്ന് മറ്റുചിലർ പ്രതികരിച്ചു.

Content Highlights: Girl cuddles and kisses pet snake, pet snake videos, snake videos, snake videos for kids