ന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്, അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞു കൂടേ... ചോദ്യം കേട്ട് ഞെട്ടാന്‍ വരട്ടെ. ആരാണ് ചോദിച്ചതെന്ന് കണ്ടെത്തി വിമര്‍ശിക്കാനും വരട്ടെ.. ഫെയ്സ്ബുക്കില്‍ വൈറലാകുന്ന ഒരു വീഡിയോയിലെ ചോദ്യങ്ങളാണിത്. ചോദിക്കുന്നത് എട്ടോ ഒമ്പതോ വയസ്സ് പ്രായം തോന്നുന്ന ഒരു കൊച്ചു പെണ്‍കുട്ടിയും. 

വീട്ടില്‍ അമ്മ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോഴാണ് അവള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. നടി റിമ കല്ലിങ്കല്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പാഠപുസ്തകത്തിലെ ഓള്‍ മെന്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന വാക്യത്തെയാണ് പെണ്‍കുട്ടി കീറിമുറിക്കുന്നത്. എന്തുകൊണ്ട് ഓള്‍ വിമന്‍ ക്രിയേറ്റഡ് ഈക്വല്‍ എന്ന് ഉപയോഗിക്കുന്നില്ല എന്നാണ് അവളുടെ തുടര്‍ ചോദ്യം. സ്ത്രീകളും  പലകാര്യങ്ങളും ചെയ്യാറില്ലേ എന്നും അതുകൊണ്ട് വുമണ്‍മെയ്ഡ് എന്ന് പറഞ്ഞുകൂടേ എന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.  അല്ലെങ്കില്‍ പീപ്പിള്‍ മെയ്ഡ് എന്നോ ഹ്യൂമണ്‍ മെയ്ഡ് എന്നോ പറഞ്ഞുകൂടേ എന്നാണ് അവളുടെ ചോദ്യം. നല്ലൊരു ചോദ്യമാണെന്ന് അമ്മ പറയുന്നതും കേള്‍ക്കാം.

പെണ്‍കുട്ടിയുടെ പേരെന്തെന്നോ, വീഡിയോ പോസ്റ്റ് ചെയ്തത് ആരെന്നോ വ്യക്തമല്ല. നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ എന്ന ക്യാപ്ഷനോടെയാണ് റിമ  വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

നാളെ നിന്റെ ശബ്ദം സമൂഹ നീതിക്ക് വേണ്ടി ഉയരും, ന്യായമായ സംശയം, ഇതൊരു പ്രതീക്ഷയാണ് എന്നൊക്കെ ധാരാളം ആളുകള്‍ വീഡിയോക്ക് കമന്റുകള്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Girl asking why use the word man made not use women made viral video