ഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്ന കമലയുടെ രചനകൾ ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഇപ്പോഴിതാ സംവിധായകയും അഭിനേത്രിയുമായ ​ഗീതു മോഹൻദാസ് കമലാ ഭാസിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. മകൾ ആരാധനയ്ക്കാണ് ​ഗീതു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെമിനിസം എന്നത് പുരുഷവിരുദ്ധമോ സംസ്കാരവിരുദ്ധമോ മതവിരുദ്ധമോ അല്ല എന്ന് മനസ്സിലാക്കണം. ഫെമിനിസം എന്നത് അസമത്വത്തിനും അനീതിക്കും എതിരായതാണ്. അതൊരു പ്രത്യയശാസ്ത്രമാണ്. കമലാ ഭാസിനിൽ നിന്നുള്ള ഈ വാക്കുകൾ ഇന്നും എന്നും നിനക്ക് മുതൽക്കൂട്ടാകുമെന്ന് മാതാപിതാക്കളെന്ന നിലയ്ക്ക് ഞങ്ങൾ ആ​ഗ്രഹിക്കുന്നു.

പങ്കാളി രാജീവ് രവിക്കൊപ്പമുള്ള മകളുടെ ചിത്രവും ​ഗീതു പങ്കുവെച്ചിട്ടുണ്ട്.ആഷിഖ് അബു, അഞ്ജലി മേനോൻ, മഞ്ജു വാര്യർ, ടോവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളും ​ഗീതുവിന്റെ പോസ്റ്റിനു കീഴെ കമന്റുകളുമായെത്തി. 

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കമല ഭാസിൻ അന്തരിച്ചത്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കമലയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. 'ക്യോംകി മേ ലഡ്കീ ഹും' എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2002-ലാണ് ഫെമിനിസ്‌ററ് നെറ്റ്വര്‍ക്കായ സംഗത് കമല സ്ഥാപിക്കുന്നത്. 

Content Highlights: geethu mohandas facebook post about kamla bhasin for daughter aradhana