തേംസ് നദിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഫ്ളോറ ശേഖരിക്കുകയാണ്. ഇവിടെ നിന്ന് കിട്ടുന്ന മാലിന്യം മനോഹരമായ ഗ്രീറ്റിങ്ങ് കാര്‍ഡുകളായി മാറുന്നു. തന്റെ 34-ാം വയസ്സില്‍ ലണ്ടന്‍ സ്വദേശി ഫ്ളോറ ബ്ലാത്ത്വെറ്റ് പ്രകൃതിയെ സംരക്ഷിക്കുന്ന സന്ദേശവുമായി ഒരു പുത്തന്‍ ബിസിനസ്സ് ആരംഭിച്ചിരിക്കുകയാണ്. വാഷ്ഡ് അപ്പ് കാര്‍ഡ്സ് എന്ന പേരില്‍ ഇവര്‍ ആരംഭിച്ച സ്ഥാപനത്തില്‍ നാലായിരത്തിലധികം കാര്‍ഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു.

ലോക്ക്ഡൗണ്‍ സമയത്താണ് പ്ലാസ്റ്റിക്ക് വേസ്റ്റ് ഉപയോഗിച്ച് കാര്‍ഡ് ഡിസൈനുകള്‍ നിര്‍മ്മിക്കാനുള്ള ആശയം ഫ്ളോറ ബ്ലാത്ത്വെറ്റിന്റെ മനസ്സിലേക്കെത്തിയത്. ഒരിക്കല്‍ ബീച്ച്  വ്യത്തിയാക്കുന്ന ക്യാംപയിനില്‍ പങ്കെടുത്തപ്പോഴാണ് ഒരോ നിമിഷവും ജലസ്രോതസ്സുകളിലേക്ക് എത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ പറ്റി ഫ്ളോറ ചിന്തിക്കുന്നത്. ഇതില്‍ നിന്നാണ് ഇത്തരത്തിലൊരു സാമുഹിക പ്രതിബദ്ധതയുള്ള ബിസിനസ്സിലേക്ക് ഇവര്‍ എത്തുന്നത്

ചെറുതും വലുതുമായ പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുകയും പിന്നീട് അവ സംസ്‌ക്കരിച്ച് കാര്‍ഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.സഹോദരിയുടെ വിവാഹ ക്ഷണകത്താണ് ഇത്തരത്തില്‍ ആദ്യം നിര്‍മ്മിച്ചത്. സ്വീകാര്യത ലഭിച്ചതോടെ കുടുംബാംഗങ്ങളുടെ പരിപാടികള്‍ക്ക് വേണ്ടിയും കാര്‍ഡുകള്‍ നിര്‍മ്മിച്ച് തുടങ്ങി -ഫ്ളോറ പറയുന്നു.

തേംസ് നദിയിലെ മാലിന്യം ശേഖരിച്ച് മനോഹരമായ കാര്‍ഡുകള്‍ നിര്‍മ്മിക്കമ്പോള്‍ വളരെയധികം മനസുഖം ലഭിക്കുന്നു. നെഗറ്റീവ് ചിന്തകളെ അടര്‍ത്തി കളഞ്ഞ് മനസ്സ് ഊര്‍ജ്ജസ്വലമാക്കുന്നു - ഫ്ളോറ പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ബാക്കി ആളുകളെ പ്രകൃതിയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കണമെന്നും അവര്‍ പറയുന്നു ഈ മഹാമാരി ആളുകള്‍ക്ക് പ്രകൃതിയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തി അവര്‍ കൂട്ടിചേര്‍ത്തു.

Content Highlights: Flora Blathwayt  founder of Washed Up Cards