ലോകം മുഴുവന്‍ മാസങ്ങള്‍ നീണ്ട ലോക്ഡൗണില്‍ നിന്ന് പതിയെ പുറത്തേയ്ക്കിറങ്ങുകയാണ്. സാധാരണ ജീവിതം തിരിച്ചു വരുന്നതിന്റെ ശുഭസൂചനയെന്നോണം വൈറലാകുകയാണ് ഈ വീഡിയോ. വയലിലെ വെള്ളത്തില്‍ തുള്ളിക്കളിക്കുന്ന ഒരു അച്ഛനും മകളുമാണ് വീഡിയോയിലെ താരങ്ങള്‍.

58 സെക്കന്‍ഡ് മാത്രമുള്ള വീഡിയോ മൂന്ന് മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. മകളാണ് ആദ്യം പാടത്തെ വെള്ളത്തിലേയ്ക്ക് സന്തോഷത്തോടെ ഓടി ഇറങ്ങുന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും അച്ഛനും പിന്നാലെ എത്തുന്നുണ്ട്. അച്ഛനെ വെള്ളത്തിലേയ്ക്കിറക്കാന്‍ മകള്‍ കൈനീട്ടി വിളിക്കുന്നതും കാണാം. വെള്ളത്തില്‍ ഇറങ്ങിയതോടെ ഇരുവരും അതില്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്നതാണ് കാണുന്നത്. 

വീഡിയോയ്ക്ക് റീട്വീറ്റുകളും ധാരാളമുണ്ട്. വീഡിയോ പലരെയും അവരുടെ ബാല്യത്തെ ഓര്‍മപ്പെടുത്തി എന്നാണ് റീട്വീറ്റുകള്‍. ഒപ്പം പലരും അച്ഛന്‍ മകള്‍ മനോഹര നിമിഷങ്ങളുടെ വീഡിയോകളും പങ്കുവക്കുന്നുണ്ട്. 'സന്തോഷമെന്നാല്‍ നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കുന്നതാണ്, ഒപ്പം ഒരു കുട്ടിത്തം നിങ്ങളുടെ മനസ്സിലുണ്ടാവുന്നതും.' എന്നാണ് ഒരാളുടെ കമന്റ്. ഈ നിമിഷങ്ങള്‍ ഇനി തിരിച്ചു വരില്ല, ആസ്വദിക്കൂ എന്നാണ് മറ്റൊരാള്‍ പറയുന്നത്.

Content Highlights: father-daughter duo playing in the puddle reminds our childhood