ന്റെ മകളെ പറ്റി ഒരു അച്ഛന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. ട്രാന്‍സ്‌ജെന്‍ഡറായ മകള്‍ക്കു വേണ്ടിയാണ് മിസൗറി സംസ്ഥാന ഭരണകൂടത്തിന് മുന്നില്‍ ബ്രന്‍ഡണ്‍ ബോള്‍വെയര്‍ എത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ ആയ തന്റെ മകളെ മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുന്ന ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം ഇവിടെ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ മിസൗറിയിലെ നിയമസഭാ സാമാജികരുടെ എമര്‍ജന്‍സി ഇഷ്യൂസ് കമ്മിറ്റിയ്ക്ക് മുന്‍പാകെ അഭിഭാഷകന്‍ കൂടിയായ ഈ പിതാവ് നല്‍കിയ സാക്ഷി മൊഴിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 
 
മിസൗറിയിലെ സംസ്ഥാന ഭരണകൂടം സ്‌കൂളിലെ അത്ലറ്റിക് ടീമുകള്‍ ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു ബില്‍ പാസാക്കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന ആവശ്യമാണ് ബോള്‍വെയര്‍ ഉന്നയിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളോട് വിവേചനം പാടില്ലെന്നും പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ടീമിന്റെ ഭാഗമാകുന്നതില്‍ നിന്നും തന്റെ മകളെ ഒഴിവാക്കരുതെന്നും ഇയാള്‍ വാദിച്ചു.

എത്രയോ വര്‍ഷം താനും ഭാര്യയും മകളെ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാനും ആണ്‍കുട്ടികളുടെ കളികളില്‍ ഏര്‍പ്പെടാനും നിര്‍ബന്ധിച്ചിരുന്നുവെന്ന് കുറ്റബോധത്തോടെ പിതാവ് തുറന്നു പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ മക്കളെ തിരിച്ചറിയാന്‍ ഒരുപാട് സമയമെടുത്തെന്നും അദ്ദേഹം പറഞ്ഞു.

'ഇന്നിപ്പോള്‍ ഞാന്‍ സുന്ദരിയായ, മിടുക്കിയായ ഒരു ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ ഉള്‍പ്പെടെ നാല് പേരുടെ അച്ഛനാണ്.  അയല്‍പ്പക്കത്തുള്ള മറ്റൊരു കുട്ടിയുമായി അവളെ കളിയ്ക്കാന്‍ അനുവദിക്കാതിരുന്ന സമയത്ത്, താന്‍ ആണ്‍കുട്ടികളുടെ വേഷം ധരിച്ചാല്‍ കളിക്കാന്‍ സമ്മതിക്കാമോ എന്ന് മകള്‍ എന്നോട് ഒരിക്കല്‍ ചോദിച്ചു. മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളോട് നമ്മള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം അവര്‍ എന്താണോ അതിനെ അംഗീകരിക്കാതെ അവരുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുക എന്നതാണ്. അവര്‍ അവരുടെ കുട്ടിക്കാലം ആസ്വദിക്കട്ടെ. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ക്ക് ജീവിക്കാന്‍ കഴിയട്ടെ. ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു', ബോള്‍വെയര്‍ എല്ലാവരോടുമായി പറയുന്നത് ഇങ്ങനെ

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഫൗണ്ടേഷന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പ്രസംഗം വൈറലായത്. 50 ലക്ഷത്തില്‍പ്പരം ആളുകള്‍ ഇതിനകം ബോള്‍വെയറിന്റെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. സ്വന്തം കുട്ടി വേദനിക്കുന്നതും നിസഹായയാകുന്നതും ഏതൊരച്ഛനാണ് സഹിക്കുകയെന്നാണ് വീഡിയോ കണ്ടവരുടെ ചോദ്യം. 

Content Highlights: father against bill that would ban trans daughter’s right to play sports