ധ്വാനിച്ചു ജീവിക്കാൻ പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ചു കാണിക്കുന്നവരുണ്ട്. അത്തരത്തിലൊരു വയോധികയുടെ വാർത്തയാണ് ഇപ്പോൾ സമൂഹികമാധ്യമത്തിൽ നിറയുന്നത്. പേന വിറ്റ് ജീവിക്കുന്ന ഈ മുത്തശ്ശി വൈറലാവാനും കാരണമുണ്ട്. 

പൂണെയിൽ നിന്നാണ് പ്രചോദനാത്മകവും ഹൃദയസ്പർശിയുമായ കഥ പുറത്തുവന്നിരിക്കുന്നത്. വിൽക്കാൻ വച്ചിരിക്കുന്ന പേനകളുമേന്തി പുഞ്ചിരിയോടെ നിൽക്കുന്ന രതൻ എന്ന മുത്തശ്ശിയാണ് ചിത്രത്തിലുള്ളത്. പേനകൾക്കൊപ്പം കക്ഷി കയ്യിലേന്തിയ പ്ലക്കാർഡാണ് പലരുടേയും ഹൃദയം സ്പർശിച്ചത്. എനിക്ക് ഭിക്ഷ യാചിക്കാൻ താൽപര്യമില്ല, ദയവു ചെയ്ത് പത്തുരൂപ നൽകി പേനകൾ വാങ്ങൂ, എന്നാണ് കാർഡിൽ കുറിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shikha Rathi (@sr1708)

ശിഖ രതി എന്ന പെൺ‌കുട്ടി രതന്റെ ചിത്രം സഹിതം കുറിപ്പും പങ്കുവെച്ചതോടെയാണ് സം​ഗതി വൈറലായത്. ഇന്ന് ഞാൻ രതൻ എന്ന ഒരു യഥാർഥ ഹീറോയേയും ചാമ്പ്യനേയും പരിചയപ്പെട്ടു എന്നു പറഞ്ഞാണ് ശിഖ ചിത്രം പങ്കുവെച്ചത്. രതന്റെ ആർജവവും മധുരമൂറുന്ന പുഞ്ചിരിയും അനുകമ്പയാർന്ന ഹൃദയവുമൊക്കെ കൂടുതൽ പേനകൾ വാങ്ങാൻ പ്രേരിപ്പിച്ചുവെന്ന് ശിഖ കുറിക്കുന്നു. രതന്റെ ജീവിതം അം​ഗീകരിക്കപ്പെടേണ്ടതും ആഘോഷിക്കപ്പെടേണ്ടതുമാണെന്നും ശിഖ കുറിച്ചു. എംജി റോഡ് വഴി പോകുന്നവർ രതനെ പേന വാങ്ങി സഹായിക്കണമെന്നും കുറിപ്പിൽ പറയുന്നു.

നിരവധി പേരാണ് കുറിപ്പിനു കീഴെ രതന്റെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അധ്വാനിച്ചു ജീവിക്കണമെന്ന് ആ​ഗ്രഹമുള്ളവർ എത്ര പ്രായമായാലും അതിനുള്ള വഴി കണ്ടെത്തുമെന്ന് പലരും കമന്റ് ചെയ്തു. യാചിക്കാൻ താൽപര്യമില്ലാതെ ആത്മാഭിമാനം കൈവിടാതെ ജോലി ചെയ്യുന്ന രതനെ അഭിനന്ദിച്ചേ മതിയാവൂ എന്നും കമന്റ് ചെയ്യുന്നവരുണ്ട്. 

Content Highlights: Elderly woman selling pens on Pune street goes viral