പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്ന ഈ വയോധിക ദമ്പതികളുടെ നൃത്തം. ചെറുപ്പക്കാരെ വെല്ലുന്ന നൃത്തച്ചുവടുകളിലൂടെ വീഡിയോ കാണുന്നവരുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ് ഇരുവരും. 

ഫുഡ് ടാപ്പിങ് ട്യൂണിലൂടെയാണ് നൃത്തം ആരംഭിക്കുന്നത്. വീഡിയോ തുടരുമ്പോള്‍ മനോഹരമായ മെയ് വഴക്കം കൊണ്ട് ഇവര്‍ ആളുകളെ അമ്പരപ്പിക്കുന്നുണ്ട്. 

മെയ് ഏഴിന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ വ്യൂവേഴ്‌സ് ആറരലക്ഷം കടന്നിട്ടുണ്ട്. വളരെ സന്തോഷത്തോടെ സ്വയം മറന്ന് നൃത്തം ചെയ്യുന്ന ഈ ദമ്പതികളെ കണ്ടാല്‍ ആര്‍ക്കാണ് സന്തോഷം തോന്നാത്തത് എന്നാണ് പലരുടെയും കമന്റുകള്‍. 

മുമ്പും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വൃദ്ധ ദമ്പതികളുടെ നൃത്തം വൈറലായിട്ടുണ്ട്. 2013ലെ ബോളിവുഡ് ഹിറ്റായ 'യേ ജവാനി ഹായ് ദീവാനി' എന്ന സിനിമയിലെ ഗാഗ്ര എന്ന സൂപ്പര്‍ ഗാനത്തിന് ചുവടുവച്ച ദമ്പതികളുടെ വീഡിയോ വൈറലായിരുന്നു. 76കാരനായ രാംഗിരിധറും 72 കാരിയായ ഭാര്യ പ്രേരണയുമായിരുന്നു അതിന് പിന്നില്‍.

Copntent Highlights: Elderly couple steals hearts with their energetic dance moves