ജീവിതത്തിലെ ചില അനുഭവങ്ങള്‍ നമ്മെ തളര്‍ത്തിക്കളഞ്ഞേക്കാം. ചിലര്‍ അതില്‍ വീണു പോകും. ചിലരാകട്ടെ ഉയര്‍ത്തെഴുന്നേല്‍ക്കും. ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വല്ലാത്ത ശക്തിയുണ്ടാകും. അങ്ങനെയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയയാളാണ് ഡോ. ഷാഹിന.

നാലാമത്തെ വയസ്സില്‍ മണ്ണെണ്ണ വിളക്കില്‍നിന്ന് തീ പടര്‍ന്ന് ഷാഹിനയുടെ ദേഹമാസകലം പൊള്ളിയതാണ്. ജീവിതത്തിലേക്കുള്ള തിരിച്ചു വരവുപോലും പ്രതീക്ഷ അറ്റിടത്തുനിന്നുമാണ് ഷാഹിനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 

കോട്ടയത്തെ മലരിക്കലിലെ ആമ്പല്‍പാടത്തുനിന്ന് ഡോ. ഷാഹിന നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ വൈറല്‍. വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

ഡോ. ഷാഹിനയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന്

Content highlights: dr shahina viral photoshoot kottayam malarikkal burn injury home doctor