മേരിക്കൻ വൈസ് പ്രസിഡന്റാവാൻ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജയായ സ്ത്രീ എന്നതു മാത്രമല്ല വ്യത്യസ്തമായ നിലപാടുകള്‍ക്കൊണ്ടും കമലാ ഹാരിസ് സോഷ്യല്‍ മീഡിയക്ക് പ്രിയപ്പെട്ടവളാണ്. അമേരിക്കന്‍ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണിപ്പോള്‍. ഒക്ടോബര്‍ ഇരുപതിന് 56-ാം ജന്മദിനത്തില്‍ ഭര്‍ത്താവായ ഡഗ്ലസ് എംഹോഫ് കമലാ ഹാരിസിന് നല്‍കിയ ജന്മദിനാശംസയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ചര്‍ച്ചാ വിഷയം.

കമലാ ഹാരിസും എംഹോഫും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് എംഹോഫ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ബ്ലൈന്‍ഡ് ഡേറ്റ്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, പിന്നെ വിവാഹം, കുടുംബം, മനോഹരമായ ജീവിതം. ഇതിനെല്ലാമൊപ്പം ഒരു മുന്‍വിധികളുമില്ലാതെ അവള്‍ എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്, ഏത് അവശ്യഘട്ടത്തിലും.' എംഹോഫ് കുറിക്കുന്നത് ഇങ്ങനെയാണ്. 

2014 ല്‍ ആയിരുന്നു കമലാ ഹാരിസിന്റെയും എംഹോഫിന്റെയും വിവാഹം. പി.ആര്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ് എംഹോഫ്. എംഹോഫിന് ആദ്യവിവാഹത്തില്‍ രണ്ട് മക്കളുണ്ട്.

Content Highlights: Douglas Emhoff wishes wife Kamala Harris on birthday