നീലചിത്രമേഖലയിൽ നിന്നുയർന്നുവന്ന സിനിമാലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച താരമാണ് നടി സണ്ണി ലിയോൺ. ലോക്ഡൗൺ കഴിഞ്ഞ് വീണ്ടും സിനിമാലോകത്ത് സജീവമാകുമ്പോൾ നിരവധി പ്രതീക്ഷകളുമായാണ് താരം തിരികെയെത്തുന്നത്. ഇങ്ങനെയാണെങ്കിലും സമകാലീന നടിമാരുടെ അവസരങ്ങളുമായി താരതമ്യം ചെയ്യുന്നതിനോട് തീരെ താൽപര്യമില്ലാത്തയാളാണ് താനെന്നും സണ്ണി പറയുന്നു.

സമകാലീനർക്ക് ലഭിക്കുന്ന അവസരങ്ങളെയോർത്ത് ഒരിക്കലും ആകുലപ്പെട്ടിട്ടില്ലെന്ന് സണ്ണി ലിയോൺ പറയുന്നു. ആരോടും മത്സരിക്കണം എന്നതിൽ വിശ്വസിക്കുന്നില്ല. മറ്റാരുമായും തന്നെ താരതമ്യം ചെയ്യാറില്ല. തനിക്ക് ജീവിക്കാൻ ആഗ്രഹമുള്ളതു പോലെയാണ് ജീവിക്കുന്നത്- സണ്ണി പറയുന്നു.

മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്നത് തന്നെ ബാധിക്കാറില്ലെന്നും താരം. അവർ എന്താണ് ചെയ്യുന്നതെന്നോ അവരുടെ തിരഞ്ഞെടുപ്പുകൾ എന്താണെന്നാ നോക്കാറില്ല. എന്നെയും എന്റെ കുടുംബത്തിന്റെയും കാര്യം മാത്രമാണ് നോക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് സണ്ണി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ്ആഞ്ചലീസിലായിരുന്നു താരം. ആറുമാസത്തിനിപ്പുറം ഇന്ത്യയിൽ തിരിച്ചെത്തി ഷൂട്ടിങ് തിരക്കുകളിൽ സജീവമാവുകയാണ് സണ്ണി. കോവിഡ് പശ്ചാത്തലത്തിൽ തിരികെയെത്തുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും സണ്ണി പറയുന്നു. തന്നെയും ഭർത്താവിനെയും ഓർത്തല്ല മറിച്ച് മൂന്ന് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വമാണ് തന്നെ ആശങ്കപ്പെടുത്തിയിരുന്നതെന്നും സണ്ണി. 

Content Highlights: Don’t compare myself with anyone says sunny leone