2021ലാണ് ബോളിവുഡ് താരം ദിയ മിർസ വീണ്ടും വിവാഹിതയായത്. ഒന്നരമാസത്തിനിപ്പുറം താൻ ​ഗർഭിണിയാണെന്ന വർത്തയും ദിയ പങ്കുവെച്ചു. മാതൃത്വം തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ദിയ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് പങ്കുവെച്ച കുറിപ്പിലും അമ്മയായ സന്തോഷമാണ് ദിയ പങ്കുവെക്കുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമാണ് കുറിപ്പും ദിയ പോസ്റ്റ് ചെയ്തത്. ഈ വർഷം മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാൻ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെക്കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്.

2021ന് നന്ദി, എന്നെ ഒരു അമ്മയാക്കിയതിന്. അവിശ്വസനീയമായ ആഹ്ലാദങ്ങളാൽ നിറഞ്ഞ വർഷമായിരുന്നു കഴിഞ്ഞതെന്ന് ദിയ കുറിക്കുന്നു. ഒപ്പം മരണത്തിനടുത്തെത്തി തിരികെ വന്ന അനുഭവമുണ്ടായെന്നും പൂർണവളർച്ചയെത്തും മുമ്പുള്ള കുഞ്ഞിന്റെ ജനനത്തെക്കുറിച്ചും ഉൾപ്പെടെയുള്ള പരീക്ഷണകാലത്തെക്കുറിച്ചും ദിയ കുറിക്കുന്നു. 

നിരവധി കാര്യങ്ങൾ പഠിച്ചു. കഠിനമായ സമയങ്ങൾ ദീർഘകാലം ഉണ്ടാകില്ലെന്ന പാഠമാണ് ഏറ്റവും വലുത്. കൃതജ്ഞതയുളളവരാവുക. ഓരോ ദിനവും ആസ്വദിക്കുക- ദിയ കുറിച്ചു. 

അവ്യാൻ പിറന്ന് നാലുമാസമായതോടെ ഷൂട്ടിങ് തിരക്കുകളിലേക്കും മറ്റും താൻ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു. നാലുമണിക്കൂർ പോലും അവ്യാനിൽ നിന്ന് മാറിനിൽ‌ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും കാരണം അമ്മയ്ക്ക് അവ്യാനു വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു. 

Content Highlights: diya mirza new year post, diya mirza on motherhood, diya mirza son