ദീപങ്ങളുടെ ഉത്സവം വരികയായി. വീടും പരിസരവുമൊക്കെ വിളക്കുകളാൽ തെളിയിക്കുന്ന കാഴ്ചകൾ ദീപാവലിക്ക് സ്ഥിരമാണ്. ഒപ്പം തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ദീപാവലിയെ വരവേൽക്കുന്നവരുമുണ്ട്. എന്നാൽ തിളക്കം അൽപം കൂട്ടാൻ സാരിയിൽ ലൈറ്റ് കൊരുത്താലോ? അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. 

എൽ.ഇ.ഡി ലൈറ്റ് സാരിയിൽ നിറയെ കൊരുത്തുവച്ച ഒരു യുവതിയുടെ വീഡിയോ ആണ് വൈറലാവുന്നത്. കസവുസാരിക്ക് സമാനമായ വസ്ത്രംധരിച്ച യുവതി സാരിയിലാകെ എൽ.ഇ.ഡി ലൈറ്റുകൾ നിറച്ചിരിക്കുകയാണ്. യുവതിയുടെ സാരിയിലാതെ മഞ്ഞബൾ‌ബുകൾ തിളങ്ങുന്നതും കാണാം. 

2020ൽ പുറത്തിറങ്ങിയ വീഡിയോ ഈ ദീപാവലിക്കാലമായതോടെ വീണ്ടും വൈറലായിരിക്കുകയാണ്. രസകരമായ കമന്റുകളോടെ വീഡിയോ ട്വിറ്ററിലും മറ്റും വൈറലാവുകയാണ്. ഈ വസ്ത്രം ധരിക്കുമ്പോൾ പിന്നെ ദീപങ്ങളുടെ ആവശ്യമില്ലെന്നും ലൈറ്റ് അണയാതിരിക്കാൻ പവർബാങ്ക് കയ്യിൽ കരുതിയിട്ടുണ്ടോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: diwali lights ,viral old video, woman wearing LED lights saree, diwali sweets