ഇൻസ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള 'ഡാന്‍സിങ് ദാദി' എന്ന രവി ബാല ശര്‍മ തന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ദാദി നൃത്തം ചെയ്യുന്ന വീഡിയോ കണ്ട് മനംമയങ്ങി പോയിരിക്കുകയാണ് അവരുടെ ആരാധകര്‍.

 


ശ്രീദേവി നായികയായെത്തിയ ഇംഗ്ലീഷ് വിം​ഗ്ലീഷ് എന്ന ചിത്രത്തിലെ നവരായ് മജ്ഹി എന്ന ഗാനത്തിനാണ് ദാദി ഇത്തവണ ചുവടുവെച്ചിരിക്കുന്നത്. പര്‍പ്പിളും സ്വര്‍ണനിറവും ഇടകലര്‍ന്ന സാരിയുടുത്ത് അനായാസമായി നൃത്തം ചെയ്യുന്ന ദാദിയുടെ വീഡിയോ കണ്ട് ആരും ഇരുന്നുപോകും. നിരവധി പേരാണ് ദാദിയെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. പ്രായം വെറും നമ്പർ മാത്രമെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ദാദി എന്ന് ഭൂരിഭാ​ഗവും കമന്റ് ചെയ്യുന്നു. 

അമിത് ത്രിവേദിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. സുനിധി ചൗഹാന്‍, സ്വാനന്ദ് കിര്‍കിരെ, നതാലി ഡി ലൂസിയോ, നീലാംബരി കിര്‍കിരെ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

Content highlights: desi dadis thumkas to sridevis navrai majhi is epic viral video