തിവുപോലെ തന്റെ നൃത്തവീഡിയോയുമായി സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് 'ഡാന്‍സിങ് ദാദി' എന്നറിയപ്പെടുന്ന രവി ബാല ശര്‍മ. പക്ഷേ ഇത്തവണത്തെ ഡാന്‍സ് വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആറുവയസ്സുകാരി കൊച്ചുമകള്‍ മൈറയ്‌ക്കൊപ്പമാണ് ദാദി നൃത്തം ചെയ്തിരിക്കുന്നത്.

'ഏ ദില്‍ ഹേ മുശ്കില്‍' എന്ന ഹിന്ദി സിനിമയിലെ 'ക്യൂട്ടീപൈ' എന്ന പാട്ടിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെച്ചത്. അനുഷ്‌കാ ശര്‍മ, ഫവാദ് ഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരാണ് ഈ ഗാനരംഗത്തില്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനുശേഷം ഏകദേശം 77000 പേരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. രവി ബാല ശര്‍മയ്ക്കും കൊച്ചുമകള്‍ക്കും അഭിനന്ദിനമറിയിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.

Content highlights: desi dadi and granddaughter dance to ae dil hai mushkil song cutiepie viral video