കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദിപ ഖോസ്ലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. കറുപ്പും മഞ്ഞയും നിറങ്ങളിലൂള്ള മനോഹരമായ ഗൗണിനോടൊപ്പം മുലപ്പാല്‍ ശേഖരിക്കാനുള്ള ബ്രെസ്റ്റ് പമ്പും അണിഞ്ഞിരിക്കുന്നു. അമ്മ എന്ന നിലയില്‍ സ്വന്തം നിലപാടുകളെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയാണ് ഈ വസ്ത്രമെന്ന് ദീപ പറയുന്നു.

വസ്ത്രത്തെ കുറിച്ചും അമ്മമാരോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ചും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

അമ്മയായിതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും നിരവധി മുന്‍വിധികളാണ് സ്ത്രീകള്‍ ഏറ്റുവാങ്ങുന്നത്. ഇത്തരത്തിലുള്ള ജഡ്ജ്‌മെന്റുകള്‍ പല അമ്മമാരെയും സമ്മര്‍ദ്ദത്തിലാക്കുന്നു.

മകള്‍ക്ക് ഞാന്‍ പാലുട്ടണോ വേണ്ടയോ എന്നത് മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. മുലയൂട്ടലിനെ കുറിച്ച് നിരവധി ആശങ്കകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എല്ലാ അമ്മമാര്‍ക്കും മുലയൂട്ടുന്നത് എപ്പോഴും സാധ്യമാവണമെന്നില്ല.

സമൂഹമാധ്യമങ്ങളില്‍ സജീവയായ ഇന്റഫ്‌ളുവെന്‍സറാണ് ദീപ ഖോസ്ല. നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറും ഫാഷന്‍ രംഗത്തെ സജീവ സാന്നിധ്യവുമാണ് ദീപ

Content Highlights: deepa khosla poses with breast pumps to raise awareness in cannes 2021