വിവാഹ ശേഷം തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പോകാനോ കൂടുതല്‍ പഠിക്കാനോ ഒക്കെ കഴിയുന്ന സ്ത്രീകള്‍ വിരളമായിരിക്കും. എന്നാല്‍ കുടുംബത്തിന്റെ ശരിയായ പിന്തുണയുണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാനാവും എന്ന് കാട്ടിത്തരുന്നവരും ധാരാളമുണ്ട്. തന്റെ ഭാര്യയുടെ പഠനത്തിനായി ഒരു ഭര്‍ത്താവ് നല്‍കുന്ന പിന്തുണയെ ഏറ്റെടുത്തിരിക്കുയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

അതുല എന്ന പെണ്‍കുട്ടിയാണ് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും സ്‌നേഹവും പിന്തുണയും ഒരു തരിപോലും കുറയാത്ത ഈ പങ്കാളികളെ പറ്റി ലോകത്തെ അറിയിച്ചത്. 

അമ്മയുടെ ഭാഷാ പരീക്ഷകളില്‍ ഒരുങ്ങാന്‍ അച്ഛന്‍ അമ്മയ്ക്കു നല്‍കുന്ന ചെറിയ സഹായങ്ങളെ പറ്റിയാണ് അതുല പറയുന്നത്.  ഭാര്യ എത്തുന്നതിന് മുമ്പ് തന്നെ പേപ്പറുകളില്‍ മാര്‍ജിനുകള്‍ വരച്ച് കൃത്യമാക്കി വയ്ക്കും പെന്‍സില്‍ ബോക്‌സ് റെഡിയാക്കി വയ്ക്കും, എല്ലാ പരീക്ഷാദിനങ്ങളിലും അച്ഛന്‍ ഇങ്ങനെ ചെയ്യുമെന്നും മകള്‍ പറയുന്നു. 

ചെറിയ സഹായം സ്‌നേഹത്തിന്റെ ഭാഷയാണ് എന്നു പറഞ്ഞാണ് അച്ഛന്റെ ഈ പ്രവര്‍ത്തിയെ പറ്റിയുള്ള പോസ്റ്റ് മകള്‍ അവസാനിപ്പിക്കുന്നത്. ധാരാരാളം പേര്‍ ഈ ട്വീറ്റിനെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്.

Content Highlights: Daughter shares photo of father supporting mother in a sweet way for exams