മ്മായിയമ്മയ്ക്ക് 'ബോയ്ഫ്രണ്ടിനെ' തേടി ക്ലാസിഫൈഡ് പരസ്യം നല്‍കിയ മരുമകളുടെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. അമേരിക്കയില്‍ താമസിക്കുന്ന മരുമകള്‍ തന്റെ അമ്മായിയമ്മയ്ക്കായി 40-60 വയസ് പ്രായമുള്ള ഒരു ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ടന്നാണ് പരസ്യം പറയുന്നത്. ''കോണ്‍ട്രാക്റ്റ് ഓഫര്‍'' വെറും രണ്ട് ദിവസത്തേക്ക് മാത്രമാണെന്നും ക്ലാസിഫൈഡ് പരസ്യത്തില്‍ കൊടുത്തിട്ടുണ്ട്.

ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്സ്ലിസ്റ്റില്‍ വൈറലായ പരസ്യത്തില്‍ ജോലി കരാര്‍ അടിസ്ഥാനത്തിലാണെന്നും തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 960 ഡോളര്‍ (ഏകദേശം 72000 രൂപ) നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലിയില്‍ താമസിക്കുന്ന യുവതി തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ഒരു ഗെറ്റ് റ്റുഗദര്‍ പാര്‍ടണറെയാണ് (വിവാഹമോ അതുപോലുള്ള ഒരു പ്രത്യേക ആഘോഷങ്ങള്‍ക്കോ മാത്രം ഒപ്പം നില്‍ക്കാനുള്ള ഒരു പങ്കാളി ) ആവശ്യമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്യാവശ്യം വേണ്ടുന്ന മറ്റ് യോഗ്യതകളില്‍ നന്നായി നൃത്തം ചെയ്യാനുള്ള കഴിവും നന്നായി സംസാരിക്കാനുള്ള കഴിവും ഉള്‍പ്പെടുന്നു. ഇരുവരുടേയും അടുത്ത സുഹൃത്തിന്റെ വിവാഹ ദിനത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം നില്‍ക്കാനാണ് ഒരു കാമുകനെ മരുമകള്‍ നിയമിക്കുന്നത്.

Content Highlights: Daughter-In-Law Puts Advertisement To Hire A Boyfriend For Her Mother-In-Law