പ്രിയപ്പെട്ടവര്‍ക്കു വേണ്ടി സര്‍പ്രൈസുകള്‍ നല്‍കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഏറെയും. വിശേഷ ദിവസങ്ങള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരത്തില്‍ ഒരച്ഛന് പെണ്‍മക്കള്‍ നല്‍കിയ സമ്മാനമാണ് വൈറലാകുന്നത്.
നോര്‍ത്ത് കരോലിന സ്വദേശികളായ മെലിയാ ടിനിനും സഹോദരിയുമാണ് അച്ഛനെ സ്‌പെഷല്‍ സമ്മാനം നല്‍കി ഞെട്ടിച്ചത്. ക്രിസ്മസിനായി അവര്‍ അച്ഛനു നല്‍കിയത് ഒരു ടെഡി ബെയര്‍ ആയിരുന്നു. അതിലെന്താണ് ഇത്ര പ്രത്യേകത എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ അച്ഛന്റെ മരിച്ചുപോയ അമ്മയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തുള്ള ടെഡി ബെയറായിരുന്നു അത്.
ഹൃദയസ്പര്‍ശിയായ നിമിഷത്തിന്റെ വീഡിയോയും മനോഹരമായ കാപ്ഷനോടെ മെലിയ പങ്കുവച്ചു. അതിങ്ങനെയായിരുന്നു, '' ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് മുത്തശ്ശിയുടെ വോയ്‌സ്‌മെയില്‍ അയക്കാന്‍ പറ്റില്ലെന്നു പറഞ്ഞാണ് അച്ഛന്‍ ഐഫോണ്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്നത്. അങ്ങനെ ഞാനും സഹോദരിയും ആ ശബ്ദം ഒരു കരടിപ്പാവയിലാക്കി.''
my dad refuses to get an iphone because a voicemail from his mom that passed away won’t transfer from an android, so me and my sister put it in a bear. merry christmas dad pic.twitter.com/m1yOOawWO9
— melia (@meliatinnin) December 25, 2018
വലിയ പെട്ടിയില്‍ നിന്നു ഗ്രീറ്റിങ് കാര്‍ഡും കരടിപ്പാവയുമെടുത്ത് കെട്ടിപ്പിടിക്കുന്ന മെലിയയുടെ അച്ഛന്‍ മക്കള്‍ പറയുമ്പോഴാണ് അതിന്റെ ബട്ടണില്‍ ഞെക്കുന്നത്. ഉടന്‍ കേട്ടു, അമ്മ പണ്ടൊരിക്കല്‍ അയച്ച ശബ്ദ സന്ദേശം. പിന്നീട് അരങ്ങേറിയത് വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു.
വീഡിയോ പങ്കുവച്ച് അധികം കഴിയുംമുമ്പു തന്നെ സമൂഹമാധ്യമത്തില്‍ തരംഗമായി. ഇതുവരെ അദ്ദേഹത്തിന് അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു, ഇപ്പോള്‍ അതിനെ പുണരാനും കഴിയുന്നു എന്നും കരച്ചിലടക്കാന്‍ പാടുപെടുകയാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: daughter gift daddy teddy bear with mothers voice