പിതാവായ അസ്‌ലാം ഖാന്റെ മരണശേഷം അമ്മയെ സമാധാനിപ്പിക്കാനും ഒപ്പം നില്‍ക്കാനും കഴിയാത്തതിലുള്ള ദുഖമറിയിച്ച് ടെലിവിഷന്‍ താരം ഹിനാഖാന്‍. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്വാറന്റീനിലാണ് താരം. തന്നെ ഏറെ ആവശ്യമുള്ള സമയത്ത് അവിടെ എത്താന്‍ കഴിയാത്ത നിസ്സഹായയായ മകള്‍ എന്നാണ് താരം തന്റെ വേദന പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. 

' വളരെ ദുഷ്‌കരമായ ദിനങ്ങളാണ് ഇത്, നമുക്ക് മാത്രമല്ല എല്ലാവര്‍ക്കും, എന്നാല്‍ കഷ്ടപ്പാടുകളുടെ ദിനങ്ങള്‍ വേഗം കടന്നു പോകും, എന്നാല്‍ ധൈര്യമുള്ളവര്‍ അതിജീവിക്കും. ഞാനും. ഞാന്‍ എന്റെ അച്ഛന്റെ ഏറ്റവും ധീരയായ മകളാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിക്കുന്നു...' എന്നാണ് ഹിന കുറിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by HK (@realhinakhan)

ടെലിവിഷന്‍ താരങ്ങളടക്കം ധാരാളം പേര്‍ ഹിനയ്ക്ക് ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്. നീ വളരെധൈര്യശാലിയാണ് എന്നാണ് താരങ്ങളായ കുശാല്‍ ടണ്ടണും രാഷ്മി ദേശായയും കമന്റ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 26 നാണ് ഹിന കോവിഡ് പോസിറ്റീവായത്.

Content Highlights: Covid-Positive Hina Khan Calls Herself A Helpless Daughter After Father's Death