ഹിയോയില്‍ നിന്ന് യു.എസിലെ ടെക്‌സാസിലേക്ക് മാറിക്കഴിഞ്ഞാണ് അലെസ്സിസും ഡോനോവാന്‍ കൈസറും വിവാഹിതരാവാന്‍ തീരുമാനിച്ചത്. എന്നാല്‍ കൊറോണ വീണ്ടും ശക്തമായതോടെ ബന്ധുക്കള്‍ക്ക് ആര്‍ക്കും ഇവരുടെ വിവാഹത്തിന് എത്താന്‍ കഴിയില്ല എന്ന അവസ്ഥവന്നു. ഇരുപത്തിരണ്ടുകാരായ ഇരുവരും തങ്ങളുടെ വിവാഹദിനം അങ്ങനെ ആരുമില്ലാതെ, ആഘോഷങ്ങളൊന്നുമില്ലാതെ നടത്താന്‍ ഒരുക്കമായിരുന്നില്ല. അതിന് അവര്‍ ഒരു പരിഹാരവും കണ്ടെത്തി. അപരിചിതരായ ഒരു കൂട്ടം ആളുകളെ വിവാഹത്തിന് ക്ഷണിക്കുക. 

വധു അലെസ്സിസാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബംബിളില്‍ ഒരു ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍എവര്‍ അക്കൗണ്ട് തയ്യാറാക്കിയത്. അതില്‍ വിവാഹത്തിന് വരാന്‍ പറ്റുന്ന ആളുകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഏതായാലും അവള്‍ അഞ്ച് സ്ത്രീകളെ കണ്ടെത്തി,അതും ബ്രൈഡ്‌സ്‌മെയ്ഡ്‌സായി. പിന്നെ ഒരു കൂട്ടം അപരിചിതരായ അതിഥികളെയും. ഏപ്രില്‍ ഇരുപത്തഞ്ചിന് വിവാഹദിനം ഇവരെല്ലാം എത്തി വിവാഹം ആഘോഷമാക്കുകയും ചെയ്തു. 

women

അലെസ്സിസിന്റെ അഞ്ച് ബ്രൈഡ്‌സ്‌മെയ്ഡ്‌സും മുമ്പ് യാതൊരു പരിചയവുമില്ലാത്തവരായിരുന്നു. വിവാഹ ആഘോഷങ്ങള്‍ വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് അവര്‍ മെട്രോ യൂക്കെയോട് പറയുന്നു. 

'ഞങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കെല്ലാം ഇത് വളരെ രസകരമായാണ് തോന്നിയത്. എല്ലാം ഭംഗിയായി നടന്നതില്‍ അവര്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ചിലര്‍ വളരെ മോശം അഭിപ്രായവും പറഞ്ഞു. ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല.' വരനും വധുവും പറയുന്നു. 

' ഏതായാലും ഞങ്ങള്‍ക്ക് കുറച്ച് പുതിയ സുഹൃത്തുക്കളെ കിട്ടി. ഇനി അവര്‍ക്ക് സുഹൃത്തുക്കളാവാന്‍ താല്‍പര്യമില്ലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ ഒരു തീരുമാനമെടുത്തതില്‍ ഒരു കുറ്റബോധവുമില്ല.' അലെസ്സിക്‌സ് വ്യത്യസ്തമായി നടന്ന വിവാഹത്തിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചു.

Content Highlights: Couple invite only strangers to their wedding  including five bridesmaids