രു സാധാരണ കുടുംബത്തിന്റെ ഔട്ടിങ് പ്ലാനുകള്‍ എങ്ങനെയായിരിക്കും. ബീച്ചിലേക്ക് ഒരു യാത്ര, കാടിനുള്ളിലേക്ക് ഒരു നടത്തം, മനോഹരമായ ഏതെങ്കിലും സ്ഥലത്തേയ്ക്ക്  ഡ്രൈവിങ്.... കുട്ടികൾ കൂടെയുണ്ടെങ്കിൽ പ്രത്യേകിച്ചും. എന്നാല്‍ ലിയോ, ജസീക്ക ഹൗള്‍ഡിങ് കുടുംബം അല്‍പം വ്യത്യസ്തമാണ്. അവര്‍ പോയത് 10,853 അടി ഉയരമുള്ള ആല്‍ഫ് പര്‍വതം കയറാനാണ്. ഒപ്പം മൂന്നു വയസ്സുകാരന്‍ മകനും. 

women

ജൂലൈ 25 നാണ് മക്കളായ ജാക്‌സണും ഫ്രിയക്കുമൊപ്പം ആല്‍ഫ് പര്‍വ്വതം കയറിയത്. ലിയോയുടെ നാല്‍പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് കുടുംബം വ്യത്യസ്തമായ ഔട്ടിങ് നടത്തിയത്.  11,000 അടി വരെ മകള്‍ ഫ്രിയ ഒറ്റയ്ക്കു തന്നെ കീഴടക്കി. അത്രയും ഉയരം കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും ഏഴ് വയസ്സകാരി നേടി. 

മകന്‍ മൂന്നുവയസ്സുകാരനായ ജാക്‌സണ്‍ അമ്മയുടെ ബായ്ക്ക് പാക്കില്‍ സുരക്ഷിതനായി പര്‍വതത്തിന്റെ മുകളിലെത്തി. ക്യാംപിങ് ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും ലിയോ ചുമലിലേറ്റി. ലിയോ തന്നെയാണ് ഈ മനോഹര നിമിഷങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

women

ജൂലൈ 25 ന് പുറപ്പെട്ട ജൂലൈ 27 ന് അവര്‍ ലക്ഷ്യസ്ഥാനത്തെത്തി. ഒരു രാത്രി ആല്‍ഫൈന്‍ ഹട്ടിലും, മറ്റ് ദിവസങ്ങള്‍ ക്യാമ്പുകളിലുമാണ് ചെലവഴിച്ചത്. 

'പര്‍വതാരോഹണം ബുദ്ധിമുട്ടുള്ള കാര്യമല്ല.. പക്ഷേ അത് അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കും..' ലിയോ പറയുന്നു.

Content Highlights: Climber Couple Takes Children Hiking to 11,000-Feet-high Mountain