മ്പറുകളുള്ള പച്ചസ്യൂട്ടണിഞ്ഞ മത്സരാർഥികൾ, ചുറ്റിനും ചുവപ്പിൽ മുങ്ങിനിൽക്കുന്ന കാവൽക്കാർ. കൊറിയൻ സീരീസ് സ്ക്വിഡ് ​ഗെയിമിന് നിരവധി ആരാധകരാണുള്ളത്. പലവിധത്തിലുള്ള ​ഗെയിമുകളിലൂടെ അതിജീവന പോരാട്ടത്തെ അവതരിപ്പിക്കുന്ന ​​ഗെയിം സീരീസിനു പിന്നാലെ അതേ തീമിലുള്ള വസ്ത്രങ്ങളും മറ്റും പുറത്തിറങ്ങിയിരുന്നു. എന്നാൽ സ്ക്വി‍ഡ് ​ഗെയിം തീമിൽ പാർട്ടി നടത്തി പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു മോഡൽ. 

പ്രശസ്ത മോഡൽ ക്രിസ്സി ടെയ്​ഗനാണ് സ്ക്വിഡ് ​ഗെയിം തീമിലുള്ള പാർട്ടി സംഘടിപ്പിച്ച് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ക്രിസ്സി പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. സ്ക്വിഡ‍് ​ഗെയിമിലെ ആദ്യ എപ്പിസോഡിലുള്ള പെൺപാവയുടേതിന് സമാനമായ വസ്ത്രത്തിലാണ് ക്രിസ്സി എത്തിയത്. മഞ്ഞനിറത്തിലുള്ള ഷർട്ടും ഓറഞ്ച് ട്യൂണിക് ടോപ്പുമായിരുന്നു ക്രിസ്റ്റി ധരിച്ചത്. റെഡ് ലൈറ്റ് ​ഗ്രീൻ ലൈറ്റ് എന്ന അറിയിപ്പു നൽകുന്ന പാവയുടേതിന് സമാനമായ ഹെയർസ്റ്റൈലും മേക്കപ്പും ക്രിസ്സി ചെയ്തിരുന്നു. 

തീർന്നില്ല ക്രിസ്സിയുടെ അപ്പിയറൻസ് മാത്രമല്ല പാർട്ടിയിലെ വെയ്റ്റർമാരുടെ ലുക്കും സ്ക്വിഡ് ​ഗെയിമിലേതിന് സമാനമായിരുന്നു. ​ഗെയിമിലെ ​ഗാർഡുകളുടേതുപോലെ ചുവപ്പുവസ്ത്രം ധരിച്ചാണ് വെയ്റ്റർമാരെത്തിയത്. സീരീസിന് സമാനമായ ​ഗെയിമുകളും താരം സംഘടിപ്പിക്കുകയുണ്ടായി. ​ഗാൽ​ഗോനാ കാൻഡി ​ഗെയിം, ഡങ്ക് ടാങ്ക്, മ്യൂസിക്കൽ ചെയർസ്, ഹൈഡ് ആൻഡ് സീക് തുടങ്ങിയ മത്സരങ്ങളാണ് സം​ഘടിപ്പിച്ചത്. എല്ലാ മത്സരങ്ങളിലും വിജയിച്ച് മുന്നേറുന്ന ഒരാൾക്ക് നാപാ വാലിയിലേക്ക് ഫ്ളൈറ്റിനുള്ള പണവും ഫ്രഞ്ച് ലോൺട്രിയിൽ നിന്ന് അത്താഴവുമായിരുന്നു സമ്മാനം.

വൈഫ് ഓഫ് ദി പാർട്ടി എന്ന ഇവന്റ് പ്ലാനേഴ്സ് ആണ് പാർട്ടി സംഘടിപ്പിച്ചത്. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായതോചെ ക്രിസ്സിയെ തേടി വിമർശനങ്ങളുമെത്തി. മുതലാളിത്തത്തിന്റെ അക്രമസ്വഭാവത്തെ എടുത്തുകാട്ടുകയാണ് അത്തരമൊരു പാർട്ടിയിലൂടെ ക്രിസ്സി ചെയ്തതെന്ന് ചിലർ വിമർശിച്ചു. സീരീസ് എന്തായിരുന്നോ ലക്ഷ്യമിട്ടത് അതിനെതിരായി ക്രിസ്സി ചെയ്തു എന്നും സീരിസിനെ ശരിയായ രീതിയിൽ ഉൾക്കൊള്ളാതിരുന്നതിന്റെ പ്രശ്നമാണ് ഇതെന്നുമൊക്കെ പോകുന്നു വിമർശനങ്ങൾ.

മുതലാളിത്ത ലോകത്തെ ദയാശൂന്യമായ മത്സരത്തിൽ ഒരുതരത്തിലും ജയിക്കാൻ അവസരമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരുടെ കഥയാണ് സ്ക്വിഡ് ഗെയിം. കടം കയറി കുത്തുപാളയെടുത്ത് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന നിസ്സഹായരെയാണ് മത്സരാർത്ഥികളാക്കുന്നത്. എതിർ മത്സരാർഥികളെ കൊന്നും വഞ്ചിച്ചും വിജയിയാകുന്ന ആളെ കാത്തിരിക്കുന്നത് ഭീമൻ തുകയാണ്. 

Content Highlights: Chrissy Teigen ,  Squid Game-themed party,  Squid Game series,  Squid Game cast, Chrissy Teigen news