പ്രായമായാൽ പിന്നെ വിശ്രമം എന്നതൊക്കെ പഴഞ്ചൻ കാഴ്ച്ചപ്പാടാണ്. അറുപതുകൾക്കു ശേഷവും പഠനവും സംരംഭ മോഹങ്ങളുമൊക്കെ സാക്ഷാത്കരിച്ച നിരവധി പേരുടെ കഥകൾ അടുത്തിടെ പുറത്തു വന്നിരുന്നു. അത്തരത്തിൽ പ്രായം വെറും നമ്പർ മാത്രമാണെന്നു ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഒരു വയോധിക. വർക്കൗട്ട് യുവാക്കൾക്കു മാത്രമാണെന്ന് ആരു പറഞ്ഞു എന്നു പ്രവർത്തിയിലൂടെ ചോദിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ഒരു മുത്തശ്ശി. 

എൺപത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കൊച്ചുമകൻ ചിരാ​ഗ് ചോർദിയ ആണ് മുത്തശ്ശിയുടെ ഫിറ്റ്നസ് പരിപാലനത്തിന്റെ വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. മുതിർന്ന പൗരന്മാർക്കും അനായാസം വർക്കൗട്ട് ചെയ്യാം എന്നു കാണിക്കുകയാണ് ഈ മുത്തശ്ശി. 

 
 
 
 
 
 
 
 
 
 
 
 
 

Here's my 82 year old granny lifting weights and being a total badass! She shows off her paused squat to every visitor, even if they're just casually shocked by the idea that seniors can lift safely! A lot of myths surround senior training because well, it's uncommon for them to lift weights. Just like it was uncommon for women to lift weights in the 90s. I designed her workouts based on: 1️⃣ The purpose of training - she wants to be physically independent and capable 2️⃣ Her training experience - she said 'what's a gym?' 3️⃣ Her health history - let's just say I've read entire books faster than her reports! 4️⃣ What she could do and actually enjoyed when we started. What about age, you ask? Age is like BMI. Both are perceived to be useful indicators but rarely, if ever, do they give us the entire context. Everyone CAN train. The kind of training they do differs based on factors more important than age! #GrannyTrains #womenwholift #senior #fitness #fitspo #fitspiration #indiafitness #india #chennaifitness #chennai #fitover40 #strongwomen #womenshealth #trainwithapurpose #train #strength #motivation

A post shared by Chirag Chordia (@chordia.chirag) on

ചിരാ​ഗിനും മകനുമൊപ്പം സാരിയിൽ വെയ്റ്റ് ലിഫ്റ്റ് ചെയ്യുന്ന മുത്തശ്ശിയാണ് വീഡിയോയിലുള്ളത്. പ്രായമായവർക്കും സുരക്ഷിതമായി വർക്കൗട്ട് ചെയ്യാം എന്ന ആശയമാണ് മുത്തശ്ശി പകരുന്നതെന്ന് ചിരാ​ഗ് പറയുന്നു. ഫിറ്റ്നസ് ഫ്രീക്കായ ചിരാ​ഗ് മുത്തശ്ശിക്കൊപ്പം സമ്പൂർണ പിന്തുണയുമായി നിൽക്കുകയും ചെയ്തു. 

ശാരീരികമായി സ്വയംപര്യാപ്തയാകണമെന്ന് ആ​ഗ്രഹിക്കുന്നയാളാണ് മുത്തശ്ശി. അതുകൊണ്ടുതന്നെ മുത്തശ്ശിയെക്കൊണ്ട് കഴിയുന്ന വിധത്തിലുള്ള വർക്കൗട്ടുകളാണ് ചെയ്യിക്കാറുള്ളതെന്ന് ചിരാ​ഗ് പറയുന്നു. 

നിരവധി പേരാണ് വീഡിയോ കീഴെ മുത്തശ്ശിയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. മടിപിടിച്ചിരിക്കുന്ന യുവതലമുറ മുത്തശ്ശിയെ കണ്ടു നാണിച്ചു തലതാഴ്ത്തുമെന്നും ഇതാണ് നിശ്ചയദാർഢ്യമെന്നും പ്രായം വെറും നമ്പർ മാത്രമെന്ന് ജീവിതത്തിലൂടെ തെളിയിച്ച സ്ത്രീയെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights:  Chennai Grandma Lifts Weights In Her 80s Viral Video