വണ്ണം ഒരല്‍പമൊന്നു കൂടിയാല്‍ ആകുലപ്പെട്ട് ഇഷ്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് നിരാശരായി നടക്കുന്നവരുണ്ട്. ഏറ്റവും പ്രിയ്യപ്പെട്ട വസ്ത്രങ്ങള്‍ പോലും വണ്ണംമൂലം ചേരില്ലെന്നു കരുതി മാറ്റിവെക്കുന്നവര്‍. എന്നാല്‍ ഇവകൊണ്ടൊന്നും നിങ്ങളുടെ വണ്ണത്തില്‍ മാറ്റം വരാന്‍ പോകുന്നില്ലെന്നും അതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം അവനവനെ സ്‌നേഹിക്കുകയാണെന്നും പറയുകയാണ് പ്രശസ്ത സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് റുജുത ദിവേകര്‍.
തനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മിക്ക പെണ്‍കുട്ടികളും അവനവനെ അമിതവണ്ണക്കാരായാണ് കരുതുന്നത്. അമ്പത്തിനാലു കിലോ ഭാരമുള്ള ഇരുപത്തിയഞ്ചുകാരി തനിക്ക് അമിതവണ്ണമാണെന്ന് പറയാറുണ്ട്. 69 കിലോ ഭാരമുള്ള നാല്‍പ്പതുകാരിയും 85 കിലോ ഭാരമുള്ള അറുപത്തിയഞ്ചുകാരിയും ഇതുതന്നെയാണ് പറയാറുള്ളത്. ഇത്ര വര്‍ഷത്തെ പരിചയത്തില്‍ തനിക്ക് മനസ്സിലായത് വണ്ണം എന്നത് ശരീരപ്രകൃതത്തേക്കാള്‍ മാനസികാവസ്ഥയാണ്- റുജുത പറയുന്നു.
അവനവനെ എങ്ങനെ കാണുന്നു എന്നതാണ് ആരോഗ്യത്തേയും ഫിറ്റ്‌നസിനേയും ബാധിക്കുന്ന ഘടകമെന്നും റുജുത വ്യക്തമാക്കുന്നു. ഉത്പാദനക്ഷമതയുള്ള വ്യക്തികളായും ഭക്ഷണത്തിന്റെ മഹത്വത്തെക്കുറിച്ചും തിരിച്ചറിയുന്നവര്‍ ആരോഗ്യപ്രദമുള്ളവരായി മെലിഞ്ഞു വരുമെന്ന് താന്‍ ഉറപ്പു തരുന്നു എന്നും റുജുത കുറിപ്പില്‍ പറയുന്നു.
വണ്ണം കുറയ്ക്കാനുള്ള ഏറ്റവും വേഗമേറിയ വഴിയെക്കുറിച്ചും റുജുത പങ്കുവെക്കുന്നുണ്ട്. സ്വന്തം ശരീരത്തോട് നന്ദിയുണ്ടായിരിക്കുക എന്നതാണത് അതില്‍ ഏറ്റവും പ്രധാനം. ശരീരത്തെ നിരുപാധികമായി സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുക. വണ്ണത്തെക്കുറിച്ച് ആകുലപ്പെടാതെ നിങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വസ്ത്രം വാങ്ങുക. ആരോഗ്യം എന്നത് ഒരു അക്കമല്ല, അതൊരു മാനസികാവസ്ഥയാണ്. ഏതു വണ്ണത്തിലും നമ്മള്‍ മികച്ചവരാണ്. അടുത്തതവണ കണ്ണാടിയില്‍ നിങ്ങളെ കാണുമ്പോള്‍ എന്തു മനോഹരമാണ് കാണാന്‍ എന്ന് സ്വയം പറയൂ- റുജുത കുറിച്ചു.
Content Highlights: celebrity nutritionist rujuta diwekar on weight loss