പ്പോള്‍ ജീവിതത്തിലെ ഏറെ സന്തോഷവതിയായ വ്യക്തിയാണ് താനെന്ന് ആരാധകരോട് ബ്രിട്ട്‌നി സ്പിയേഴ്‌സ്. പോപ്പ് ഗായികയായ ബ്രിട്ട്‌നി സ്പിയേഴ്‌സ് തന്റെ മാനസികാരോഗ്യത്തെ പറ്റിയുള്ള നല്ല വാര്‍ത്തകള്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കു വേണ്ടി പുതിയ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 

2008 ല്‍ തന്റെ ജീവിതം ഒട്ടും നന്നായല്ല മുന്നോട്ട് പോകുന്നതെന്നും, മാനസികമായി ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ താന്‍ സന്തോഷവതിയായാണ് ജീവിക്കുന്നതെന്നാണ് താരം പറയുന്നത്.'എന്നെക്കുറിച്ച് ധാരാളം അഭിപ്രായങ്ങളും കഥകളും ആളുകള്‍ പറയുന്നുണ്ടെന്ന് എനിക്കറിയാം, പക്ഷേ എനിക്ക്  സുഖമാണെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..' എന്നാണ് തിങ്കളാഴ്ച പങ്കുവച്ച വീഡിയോയില്‍ ബ്രിട്ട്‌നി പറയുന്നത്. 

12 വര്‍ഷം മുമ്പ് മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടതി ബ്രിട്ട്‌നിയുടെ സ്വത്തുക്കളടക്കം സംരക്ഷണാവകാശത്തിന് കീഴിലാക്കിയിരുന്നു. 38 വയസ്സുകാരിയായ ഗായികയുടെ ബിസിനസും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത് 2008  മുതല്‍ പിതാവാണ്. 

 
 
 
 
 
 
 
 
 
 
 
 
 

💋💋💋

A post shared by Britney Spears (@britneyspears) on

എന്നാല്‍ ബ്രിട്ട്‌നിയുടെ ആരാധകരായ ഒരു ഗായകസംഘം #FreeBritney എന്ന പേരില്‍ ഒരു ക്യാംപയിന്‍ ആരംഭിച്ചിരുന്നു. ഗായിക ലോസാഞ്ചലസിലെ വീട്ടില്‍ വീട്ടുതടങ്കലിലാണ് എന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ബ്രിട്ട്‌നിയുടെ രോഗത്തിന്റെ സമയത്തെടുത്ത ചിത്രങ്ങളാണ് ഇവര്‍ ഇതിനായി പ്രചരിപ്പിച്ചതും. തന്നെ വീട്ടില്‍ നിന്ന് രക്ഷിക്കണമെന്ന് ഗായിക ആവശ്യപ്പെടുന്ന രീതിയിലുള്ള ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ മറ്റ് ആരാധകരും ഇത് ഏറ്റുപിടിച്ചു. 

എന്നാല്‍ ഈ ഗോസിപ്പുകളൊന്നും ശരിയല്ല എന്ന് വെളിപ്പെടുത്തുന്നതാണ് താരത്തിന്റെ പുതിയ വീഡിയോ. കഴിഞ്ഞ വര്‍ഷം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ ബ്രിട്ട്‌നി സ്പിയേഴ്‌സ് ചികിത്സ തേടിയിരുന്നു. 2018 മുതല്‍ പബ്ലിക്ക് പെര്‍ഫോമന്‍സും താരം ഒഴിവാക്കിയിരുന്നു. 

Content Highlights: Britney Spears posted new video for  reassure fans concerned for her mental health