ഴിഞ്ഞ ഒമ്പതുമാസമായി ഏഴാമത്തെ കിരീടാവകാശിക്കായുള്ള കാത്തിരിപ്പിലായിരുന്നു ബെക്കിങ്ഹാം കൊട്ടാരം. മെയ് 6 ന് പുലര്‍ച്ചേയാണ് മേഗന്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മേഗനും ഹാരിയും ചേര്‍ന്ന് കുഞ്ഞിനെ ലോകത്തെ കാണിച്ചിരുന്നു. എന്നാല്‍ എന്ത് പേര് വിളിക്കും എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.

ആര്‍ച്ചി ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നായിരിക്കും കുഞ്ഞ് അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലൂടെ ഹാരി -മേഗന്‍ ദമ്പതികള്‍ തെന്നയാണ് പേര് പുറത്തു വിട്ടത്. തിങ്കളാഴ്ച പിറന്ന കുഞ്ഞ് ആര്‍ച്ചിയുടെ ചിത്രങ്ങള്‍ ബുധനാഴ്ചയോടെയാണ് പുറത്തുവിട്ടത്. 

Britain’s Prince Harry and Meghan introduce their son Baby Archie!

മേഗന്‍ അമ്മയാകാന്‍ പോകുന്നത് അറിഞ്ഞപ്പോള്‍ മുതല്‍ കുഞ്ഞിന്റെ പേരിനെച്ചൊല്ലി വാതുവയ്പ്പുകള്‍ സജീവമായിരുന്നു. ജെയിംസ്, അലക്‌സാണ്ടര്‍, ഫിലിപ്, ആര്‍തര്‍ തുടങ്ങിയ േപരുകളാണ് കൂടുതല്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ആര്‍ച്ചി എന്ന പേരാണ് മേഗനും ഹാരിയും ചേര്‍ന്ന് കുഞ്ഞിനായി തീരുമാനിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇരുവരുടെയും വിവാഹസല്‍ക്കാരം നടന്ന വിന്‍ഡ്‌സര്‍ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ഹാളിലായിരുന്നു ഹാരിയും മേഗനും കുഞ്ഞ് ആര്‍ച്ചിയുമായി ആദ്യം എത്തിയത്.

Content Highlights: Britain’s Prince Harry and Meghan introduce their son Baby Archie!