വിവാഹവേദികളിൽ നിന്നുളള നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. വധു തകർപ്പൻ ചുവടുകളോടെ വേദിയിലെത്തുന്നതിന്റെയും വ്യത്യസ്തമായ വേഷത്തിൽ വിവാഹം കഴിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ വൈറലായിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് വിവാഹത്തിന് മുമ്പ് വിശപ്പ് അകറ്റുന്ന ഒരു യുവതിയുടേതാണ്. 

അടുത്തിടെ പാനിപൂരിയും പിസയുമൊക്കെ കഴിക്കുന്ന വധുമാരുടെ വീഡിയോകൾ വൈറലായിരുന്നു. ഇക്കുറി നൂഡിൽസ് കഴിക്കുന്ന വധുവിന്റെ വീഡിയോ ആണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. മേക്അപ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് വധു നൂഡിൽസ് കഴിക്കുന്നത്. 

വിശക്കുന്നു എന്നു പറയുന്ന വധു നൂഡിൽസ് കഴിക്കുന്നതും വരൻ കാത്തിരിക്കും എന്നു പറയുന്നതും കാണാം. എത്രനേരം വരൻ കാത്തിരിക്കും എന്ന് വീഡിയോ പകർത്തുന്നയാൾ ചോദിക്കുമ്പോൾ അരമണിക്കൂറോ അല്ലെങ്കിൽ രണ്ടുമണിക്കൂറോ ആവാം എന്നും പറയുന്നതു കേൾക്കാം.

വധുവിന്റെ മേക്അപ് ആർട്ടിസ്റ്റായ തനു അറോറ തന്നെയാണ് ദൃശ്യം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചത്. ഇതിനകം രണ്ടുമില്യണിൽപരം പേരാണ് വീഡിയോ കണ്ടത്.

Content Highlights: brides viral video, eating maggi, brides video indian, bride video songs, bride video dance