വിവാഹ ദിനം വലിയ ആഘോഷത്തിന്റേതും സന്തോഷത്തിന്റേതുമാണ്. മനോഹരമായ വസ്ത്രങ്ങളണിഞ്ഞ് പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെടാനും വധുവിനെപ്പോലെ തന്നെ അണിഞ്ഞൊരുങ്ങാനും ശ്രമിക്കുന്നവരാണ് ഏറെയും. എന്നാല്‍ വിവാഹദിനത്തില്‍ തന്നെക്കാള്‍ മനോഹരിയായി എത്തിയ അമ്മായിയമ്മയുടെ വസ്ത്രത്തില്‍ കറി വീഴ്ത്തിയ വെയ്ട്രസ്സിന് വധു ടിപ്പ് നല്‍കിയാലോ.

@Chloe_beeee എന്ന ടിക്ക് ടോക്കറാണ് ഒരു വിവാഹത്തിന് സെര്‍വിംഗ് ലേഡി ആയി ജോലി ചെയ്തപ്പോള്‍ സംഭവിച്ച രസകരമായ കാര്യം ടിക്ക് ടോക്കിലൂടെ പങ്കുവച്ചത്.  ഭക്ഷണം വിളമ്പുന്നതിനിടെ ചൂടുള്ള കറിപ്പാത്രം വരന്റെ അമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. ഭാഗ്യത്തിന് കറിക്ക് ചൂടുണ്ടായിട്ടും അവര്‍ക്ക് പൊള്ളലേറ്റില്ല. വീട് അടുത്തായതിനാല്‍ അവര്‍ പോയി വസ്ത്രം മാറി വരുകയും ചെയ്തു. എന്നാല്‍ തന്റെ കൈയില്‍ നിന്ന് സംഭവിച്ച അബദ്ധമോര്‍ത്ത് താന്‍ കരയാന്‍ തുടങ്ങിയെന്നും ടിക്ക്‌ടോക്കര്‍ പറയുന്നു. തനിക്ക് നല്ല ശകാരം കിട്ടുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ലെന്ന് മാത്രം.

women

അമ്മായിയമ്മയുടെ വസ്ത്രത്തില്‍ കറി വീണതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് നവവധു തന്നെയാണ്. തന്റെ വിവാഹ ദിനത്തില്‍ അമ്മായിയമ്മ വെളുത്ത് വസ്ത്രം ധരിച്ചത് വധുവിന് ഇഷ്ടമായിരുന്നില്ലെന്നും, കറി വീഴ്ത്തിയതിന് തന്റെ കൈ പിടിച്ച് ഷേയ്ക്ക് ഹാന്‍ഡ് നല്‍കി 55 പൗണ്ട് (5,673.98 രൂപ ടിപ്പും നല്‍കിയെന്നും ടിക്ക്‌ടോക്കര്‍ വീഡിയോയില്‍ പറയുന്നു. ഒറ്റരാത്രികൊണ്ട് വൈറലായ വീഡിയോ ഇതിനകം നാലരലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Content Highlights: Bride Tipped Waitress Who Spilled Hot Gravy On Mother-In-Law's White Dress