ല പ്രതീക്ഷകളെയും ഒരൊറ്റ വൈറസ് താറുമാറാക്കിയ വര്‍ഷമാണിത്. കൂടിച്ചേരലുകളും യാത്രകളുമൊക്കെ ഇല്ലാതായി. പലരുടെയും വിവാഹങ്ങള്‍ മാറ്റിവെക്കുകയോ ചുരുങ്ങിയ രീതിയില്‍ സംഘടിപ്പിക്കുകയോ ചെയ്തു. ഈ സാഹചര്യത്തിൽ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ് വ്യത്യസ്തമായൊരു വിവാഹം. വിവാഹത്തിന്റെ മൂന്നുദിവസം മുമ്പ് വധുവിന് കൊറോണാ പോസിറ്റീവായതാണ് ആഘോഷത്തെ വേറിട്ടുനിര്‍ത്തിയത്. 

കാലിഫോര്‍ണിയയില്‍ നിന്നാണ് ഈ കൊറോണക്കാലത്തെ വ്യത്യസ്ത വിവാഹ വാര്‍ത്ത പുറത്തുവരുന്നത്. പാട്രിക് ഡെല്‍ഗാഡോയും ലോറെന്‍ ജിമെനെസും വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മൂന്നുദിവസം മുമ്പ് ലൊറെന് കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. അങ്ങനെയാണ് ചടങ്ങ് സുരക്ഷിതമായി നടത്താന്‍ തീരുമാനിക്കുന്നത്. 

അതിനായി വധുവും വരനും ഇരുനിലകളില്‍ നിന്നാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ജെസിക്ക ജാക്‌സണാണ് നവദമ്പതികളുടെ ചിത്രങ്ങള്‍ അടക്കം വാര്‍ത്ത പുറത്തുവിട്ടത്. വീടിന്റെ ആദ്യനിലയില്‍ വരനും രണ്ടാംനിലയില്‍ വധുവും നിന്നാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. 

ഇരുവരേയും ചേര്‍ത്തുവെക്കാന്‍ പരസ്പരം ഒരു ചരടും കെട്ടി. ഇരുവര്‍ക്കും പരസ്പരം എന്നെന്നേക്കും ചേര്‍ന്നു നില്‍ക്കുമെന്നതിന്റെ പ്രതീകമായിരുന്നു ആ ചരട്. ഈ പ്രതിസന്ധി ഘട്ടത്തിലും ശുഭാപ്തി വിശ്വാസത്തോടെ തങ്ങളുടെ വിവാഹത്തിന് വേണ്ടി നിലകൊണ്ട ഈ ദമ്പതികള്‍ ഏറെ പ്രചോദിപ്പിക്കുന്നുവെന്നും ജെസിക്ക കുറിപ്പില്‍ പറയുന്നു. 

Content Highlights: Bride tests positive for coronavirus 3 days before wedding