നിക്കുന്ന കുട്ടികള്‍ വരാനിരിക്കുന്ന തലമുറയുടെ വളര്‍ച്ചയേയും വികാസത്തെയും വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പോളണ്ടിലെ മീഷെ ഒഡ്സാന്‍സ്‌കി എന്ന ഗ്രാമത്തില്‍ ജനിക്കുന്നതെല്ലാം പെണ്‍കുട്ടികളാണ്. ഒരു ദശാബ്ദമായി ഇവിടെ ആണ്‍കുട്ടികള്‍ ജനിക്കുന്നതെയില്ല. അഗ്നിശമനസേന വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഗ്രാമത്തെ പ്രതിനിധികരിച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് വിചിത്രമായ ഈ പ്രതിഭാസം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് മിജസ്‌കിലെ ഈ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും അന്വേഷണം ആരംഭിച്ചു.

വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതോടെ  നാലോളം ടെലിവിഷന്‍ ക്യാമറ സംഘങ്ങളും പോളണ്ടിലെ ഈ കൊച്ചുഗ്രാമത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഏല്ലാവര്‍ക്കും അറിയേണ്ടത് പത്തുവര്‍ഷത്തിനിടയില്‍ എന്തുകൊണ്ടാണ് ഇവിടെ ഒരു ആണ്‍കുഞ്ഞ് പോലും ജനിച്ചില്ല എന്നതാണ്. ആകെ 96 വീടുകളാണ് ഇവിടെയുള്ളത്. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ പലരും രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമത്തിലെ പ്രത്യേക പ്രതിഭാസം ശ്രദ്ധയില്‍പെട്ടതോടെ ഈ വിഷയം തങ്ങള്‍ക്ക് പഠനവിധയമാക്കാന്‍ താല്‍പ്പര്യമുണ്ടന്ന് അറിയിച്ച് ചില ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. 

പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ലോകത്തിന്റെ പലഭാഗത്തു നിന്നും ഡോക്ടര്‍മാരുടെ സഹായം തേടുന്നുണ്ടെന്ന് ഗ്രാമത്തലവന്‍ വ്യക്തമാക്കി. എന്നാല്‍ ഡോക്ടര്‍മാരുടെ നിഗമനം അനുസരിച്ച് ഗര്‍ഭിണികള്‍ കഴിക്കുന്ന ആഹാരം അനുസരിച്ചാണ് ജനിക്കുന്ന കുട്ടികള്‍ ആണോ പെണ്ണോ എന്ന കാര്യം തീരുമാനിക്കുന്നതെന്നാണ് ചില ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അമ്മമാര്‍ കാത്സ്യം കൂടുതല്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ ജനിക്കുന്ന കുട്ടികള്‍ ആണാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട് എന്നും അതുകൊണ്ട് ഗ്രാമത്തിലെ സ്ത്രീകള്‍ കാത്സ്യം അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കണമെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യം ജനിക്കുന്ന ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വന്‍ പ്രതിഫലമാണ് അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇവിടെയുള്ളവര്‍ ജീവിക്കുന്നത് കൂടുതലായും കൃഷിയെ ആശ്രയിച്ചാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷവും കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷവും പോളണ്ടിലെ ഗ്രാമങ്ങളില്‍ തുടര്‍ച്ചയായി ജനസംഖ്യ കുറഞ്ഞു വന്നിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ഗ്രാമത്തിലെ ജനസംഖ്യ 1200 ആയിരുന്നു. എന്നാല്‍ ഇന്ന് ഇത് 272 ആയി ചുരുങ്ങി. മാത്രമല്ല, കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം പോളണ്ടില്‍ നിന്ന് നിരവധി പേര്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറിയിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ ജനങ്ങള്‍ ചര്‍ച്ചയാകും വരെ ഈ വിഷയം ഗൗരവമായി കണ്ടിരുന്നില്ല.  പെണ്‍കുട്ടികള്‍ക്ക് നാട്ടില്‍ ആണ്‍കുട്ടികള്‍ ജനിക്കാതിരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെങ്കിലും ഒരു ആണ്‍കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ ഗ്രാമം.

 

Content Highlights: Boys Born in Nearly 10 Years, a Polish Village