സഹോദരിക്കു വേണ്ടി ജീവൻപോലും പണയം വെച്ചു കൂടെ നിൽക്കും എന്നു പറയുക മാത്രമല്ല പ്രവർത്തിച്ചു കാണിക്കുക കൂടി ചെയ്ത കുഞ്ഞുഹീറോ ബ്രിഡ‍്ജറിനെ അധികമാരും മറന്നു കാണില്ല. നായയുടെ ആക്രമണത്തിൽ നിന്നും കുഞ്ഞനുജത്തിയെ രക്ഷിച്ചാണ് ബ്രിഡ്ജർ താരമായി മാറിയത്. ഇപ്പോഴിതാ ഈ സഹോദരങ്ങളുടെ രക്ഷാബന്ധൻ ആഘോഷ ചിത്രമാണ് വൈറലാകുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം അതിലൊരു പ്രത്യേകതയുമുണ്ട്. ജീവിതത്തിൽ ആദ്യമായാണ് ഇരുവരും രക്ഷാബന്ധൻ ആഘോഷിക്കുന്നത്.
ഇരുവരുടെയും ആന്റിയായ നികോൾ നോയൽ വാക്കറാണ് രക്ഷാബന്ധൻ ദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ രക്ഷാബന്ധൻ ദിവസത്തെക്കുറിച്ചറിഞ്ഞ കുടുംബം സഹോദരിയെക്കൊണ്ട് ബ്രിഡ്ജറിന് രാഖി കെട്ടിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിക്കോൾ പറയുന്നു. രക്ഷാബന്ധൻ ദിനത്തിൽ സഹോദരങ്ങൾ തമ്മിൽ പുലർത്തുന്ന ഈ കരുതൽ തങ്ങളെ ആകർഷിച്ചുവെന്നും അങ്ങനെയാണ് ആഘോഷിക്കാമെന്ന് കരുതിയതെന്നും നിക്കോൾ കുറിക്കുന്നു.
സഹോദരിയെ ആക്രമിക്കാനായി നായ ഒരുങ്ങുന്നതു കണ്ടാണ് ബ്രിഡ്ജർ അവിടെയെത്തിയത്. നായയുടെ അരികിൽ നിന്ന് അനുജത്തിയെ പിടിച്ചു മാറ്റി ഒരുകൈകൊണ്ട് തന്റെ പിന്നിലേക്ക് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയത്ത് നായ ബ്രിഡ്ജറിന്റെ മുഖത്ത് കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
You saved your sister from an attacking dog, though you got hurt, and you knew you’d get hurt. I am so proud of you, young man. Keep on. Keep on. pic.twitter.com/wBy0fuv07L
— Ray Ortlund (@rayortlund) July 14, 2020
തൊണ്ണൂറോളം തുന്നിക്കെട്ടലുകളാണ് ബ്രിഡ്ജറിന്റെ മുഖത്ത് ചെയ്തത്. ഒരാൾ മരിക്കുകയാണെങ്കിൽ അതു താനായിക്കൊള്ളട്ടെ എന്ന ചിന്തയോടെയാണ് അവൻ സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ചതെന്ന് നിക്കോൾ മുമ്പ് കുറിച്ചിരുന്നു.
Content Highlights: boy saved his sister from dog attack celebrated Rakshabandhan