കൊറോണ പടര്‍ന്ന് പിടിച്ചു തുടങ്ങിയ കഴിഞ്ഞ വര്‍ഷമാണ് അന്ന ഷോഞ്ജിക എന്ന് യുവതി തന്റെ ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റില്‍ ക്വാറന്റീനിലായത്.  ഈ ഇരുപ്പ് ചെറിയ വിരസത ഒന്നുമല്ല ഉണ്ടാക്കുന്നതെന്ന് അനുഭവിച്ചവര്‍ക്കെല്ലാം അറിയാം. ഇരുന്ന് ബോറഡിച്ചപ്പോള്‍ എന്തു ചെയ്യുമെന്ന ആലോചനയിലായി അന്ന. കഴിക്കാനെടുത്ത വാഴപ്പഴത്തിന്റെ തൊലിയുടെ പുറത്ത് ഫോര്‍ക്ക് കൊണ്ട് ഓരോ കുത്തിവരയൊക്കെ വരച്ചായിരുന്നു അന്നയുടെ ആലോചന. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ കുത്തിവരയൊക്കെ നന്നായി തെളിഞ്ഞു വന്നു. കുത്തിവരയ്ക്കാതെ വൃത്തിയില്‍ വരച്ചാലോ എന്ന് അന്നയ്ക്ക് തോന്നിയത് അപ്പോഴാണ്. 

instagram.com/anna_choj

പഴത്തൊലിയിലെ കറുത്ത വരകളില്‍ ആദ്യം കണ്ണുകളും പിന്നെ മൂക്കും ചുണ്ടും വരച്ചുനോക്കിയപ്പോള്‍ രസകരമായി തോന്നി. അതോടെ കൂടുതല്‍ പഴങ്ങളില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ അന്നയുടെ കരവിരുതില്‍ പഴത്തൊലിയിലെ കറുത്തവരകള്‍ ഭംഗിയുള്ള നിഴല്‍ചിത്രങ്ങളായി.

instagram.com/anna_choj

മുപ്പത്തഞ്ചുകാരിയായ അന്ന തന്റെ പുതിയ ഹോബി കണ്ടെത്തുകയായിരുന്നു. ചെറിയ ചിത്രങ്ങളില്‍ തുടങ്ങി ഒരു എത്യോപ്യന്‍ കോഫീ പോട്ടും കപ്പും വരെ അന്ന പഴത്തൊലിയില്‍ വരച്ചു കഴിഞ്ഞു. കാര്‍ട്ടൂണുകള്‍, നിത്യജീവിതത്തിലെ കാഴ്ചകള്‍, പട്ടണങ്ങളുടെ രേഖാ ചിത്രങ്ങള്‍, പ്രസിദ്ധരായവരുടെ മുഖങ്ങള്‍ തുടങ്ങി അന്നയുടെ പഴത്തൊലിയിലെ ചിത്രങ്ങളുടെ നിര നീളുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anna Chojnicka (@anna_choj) 

'ഈ മഹാമാരിയുടെ വിചിത്രമായ പ്രതീകം, നേന്ത്രപ്പഴ കല' എന്ന കുറിപ്പോടെ അന്ന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവക്കുകയും ചെയ്തു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും തന്റെ ദൈനംദിന ചിത്രങ്ങള്‍ അന്ന പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ ധാരാളം ആളുകള്‍ അന്നയ്ക്ക് അഭിനന്ദനവുമായി എത്തി. 'ഇപ്പോഴെനിക്ക് ഒരു ദിവസവും പാഴാക്കാനില്ല. ഇതൊന്നും സൂക്ഷിച്ചു വയ്ക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ, ഞാന്‍ ഇതില്‍ സന്തോഷം കണ്ടെത്തുന്നു.'- അന്ന കുറിക്കുന്നു.

Content Highlights: Bored in the pandemic Woman made art by bruising bananas