പരിക്കുപറ്റിയ അച്ഛനെ വീട്ടിലെത്തിക്കാന്‍ 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ പെണ്‍കുട്ടിക്ക് അഭിനന്ദനവുമായി ട്വിറ്ററില്‍ ഇവാങ്ക ട്രംപ്. അച്ഛനെ വീട്ടിലെത്തിക്കാനുള്ള പതിനഞ്ചുകാരിയുടെ പരിശ്രമത്തെ പറ്റി 'സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും മനോഹരമായ സാഹസപ്രവൃത്തി' എന്നാണ് ഇവാങ്ക ട്വീറ്റ് ചെയ്തത്.
15 yr old Jyoti Kumari, carried her wounded father to their home village on the back of her bicycle covering +1,200 km over 7 days.
— Ivanka Trump (@IvankaTrump) May 22, 2020
This beautiful feat of endurance & love has captured the imagination of the Indian people and the cycling federation!🇮🇳 https://t.co/uOgXkHzBPz
ജ്യോതികുമാരി എന്ന പെണ്‍കുട്ടി തന്റെ അച്ഛനെ സൈക്കിലില്‍ ഇരുത്തി ഏഴ് ദിവസം കൊണ്ടാണ് വീട്ടിലെത്തിയത്. ബീഹാര്‍ സ്വദേശികളാണ് അച്ഛനും മകളും. ഈ സംഭംവം വാര്‍ത്തയായതിനെ തുടര്‍ന്ന് സൈക്ലിങ് ഫെഡറേഷന്‍ ജ്യോതിയെ ട്രയല്‍സിന് ക്ഷണിച്ചിട്ടുണ്ട്.
മാര്‍ച്ചിലാണ് ജ്യോതി ഗുരുഗ്രാമിലുള്ള അച്ഛന്‍ മോഹന്‍ പാസ്വാനെ കാണാനായി എത്തിയത്. ഓട്ടോ ഡ്രൈവറായ പാസ്വാന് ഒരു അപകടത്തില്‍ പരിക്കേറ്റിരുന്നു. ഈ സമയത്താണ് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗണായതോടെ ഇരുവര്‍ക്കും വീട്ടിലേയ്ക്ക് മടങ്ങാന്‍ പറ്റിയിരുന്നില്ല. ജോലിയും പണവുമില്ലാതെ പട്ടിണിയിലായ സമയത്ത് വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന ഭീക്ഷണിയുമായി ഉടമസ്ഥനുമെത്തി. അച്ഛനൊപ്പമില്ലാതെ തിരിച്ചു പോകില്ല എന്ന നിലപാടിലായിരുന്നു ജ്യോതി.
ആദ്യമൊരു സൈക്കിള്‍ സംഘടിപ്പിക്കുകയാണ് അവള്‍ ചെയ്തത്. അച്ഛന്‍ അതിനെ നിരുത്സാഹപ്പെടുത്തിയെങ്കിലും ജ്യോതിയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ദിവസം 30 മുതല്‍ 40 കിലോമീറ്ററാണ് ജ്യോതി സൈക്കള്‍ ചവിട്ടിയത്. വീട്ടിലെത്തിയ ജ്യോതിയെ ഒരു ഹീറോയെപ്പോലെയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്.
ഇവാങ്കയുടെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം ട്വീറ്റുകള്‍ വരുന്നുണ്ട്. പെണ്‍കുട്ടിയുടെ കഴിവിനേക്കാള്‍ അതിനിടയാക്കിയ സാഹചര്യത്തെ പറ്റി ചര്‍ച്ച ചെയ്യണമെന്നാണ് എതിര്‍ക്കുന്നവരുടെ അഭിപ്രായം.
Content Highlights: Bihar girl who cycled 1,200 km with her father to reach home, has been Ivanka Trump