ലബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിലെ സ്‌ഫോടനം ലോകത്തെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. മരിച്ചവരുടെയും മുറിവേറ്റവരുടെയും ചിത്രങ്ങളും തകര്‍ന്ന നഗരവും ആരുടെയും ഹൃദയത്തെ പിടിച്ചുലയ്ക്കും. ഇതിനിടയില്‍ പ്രതീക്ഷ പകരുന്ന ചില രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതിലൊന്നാണ് നവജാതശിശുക്കളെ നെഞ്ചോടടുക്കി പിടിച്ച ഒരു നഴ്‌സിന്റെ ചിത്രം.
ബെയ്‌റുത്തിലെ അഷ്‌റാഫിയ പ്രവിശ്യയിലുള്ള ഒരു ആശുപത്രിയില്‍ നിന്നുള്ള ചിത്രമാണ് അത്. ലെബനീസ് ഫോട്ടോ ജേര്‍ണലിസ്റ്റായ ബിലാല്‍ ജ്യോവിച്ച് ആണ് സംഭവ സ്ഥലത്തു നിന്ന് ഈ ചിത്രം പകര്‍ത്തിയത്. ഹൃദയം തകര്‍ക്കുന്നതെങ്കിലും പ്രതീക്ഷ പകരുന്നത് എന്നാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് നല്‍കിയിരിക്കുന്നത്. ചില്ലുകളും മറ്റും തകര്‍ന്നു കിടക്കുന്ന ഒരു മുറിയില്‍ മൂന്ന് കുഞ്ഞുങ്ങളെ കൈയില്‍ ഒതുക്കിപ്പിടിച്ച് ലാന്‍ഡ്‌ഫോണില്‍ സഹായം തേടുന്ന നഴ്‌സിന്റെ ചിത്രമാണ് ബിലാല്‍ പകര്‍ത്തിയത്.
'പതിനാറ് വര്‍ഷമായി ധാരാളം യുദ്ധമുഖങ്ങളിലെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അഷ്‌റാഫിയയില്‍ ഞാന്‍ കണ്ടതുപോലൊരു കാഴ്ച ഒരിടത്തും കണ്ടിട്ടില്ല, പ്രത്യേകിച്ചും അല്‍ റൗഉം ആശുപത്രിക്കു മുന്നില്‍.' ബിലാല്‍ ചിത്രത്തിനൊപ്പം കുറിച്ചു.
സ്‌ഫോടനത്തില്‍ നഗരത്തിലെ എല്ലാ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതിയുമെല്ലാം നിലച്ചിരുന്നു. ചിത്രത്തിലെ നഴ്‌സ് മെറ്റേര്‍ണിറ്റി വാര്‍ഡില്‍ ഡ്യൂട്ടി ചെയ്യുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. എങ്കിലും പരിഭ്രാന്തി കാട്ടാതെ കൂടുതല്‍ സഹായം കിട്ടാന്‍ വഴികളുണ്ടോ എന്ന് അവര്‍ തിരക്കുകയായിരുന്നു ചെയ്തത്. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Following the #BeirutBlast, a nurse at Roum Hospital holding triplets while trying to make a call. (pic by Bilal Jawich)
— حسن سجواني 🇦🇪 Hassan Sajwani (@HSajwanization) August 4, 2020
Not all angels have wings ... 🕊#BeirutExplosion pic.twitter.com/ufcMPCTXLa
നഴ്‌സിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലുമെല്ലാം വൈറലാണ്. ഹീറോ, മാലാഖ... എന്നിങ്ങനെ അഭിനന്ദനവുമായി ധാരാളം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്.
Content Highlights: Beirut explosion: A nurse carried three newborns to safety as blast ripped through her hospital