അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ രാജ്യത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനുമായി താന്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയെ പറ്റി തുറന്നു പറഞ്ഞത് ഈ അടുത്താണ്. പ്രോജക്ട് നവേലി എന്നാണ് പദ്ധതിയുടെ പേര്. തന്റെ പദ്ധതിയെ പറ്റി പറഞ്ഞപ്പോഴും ധാരാളം വിമര്‍ശനങ്ങള്‍ നവ്യ നേരിട്ടിരുന്നു. ഇപ്പോള്‍ അമ്മ ശ്വേത ബച്ചന്റെ ജോലിയെ പറ്റി ഒരു ഇന്‍സ്റ്റഗ്രാം ഉപഭോക്താവ് ചോദിച്ച ചോദ്യത്തിന് മറുപടിയായി നവ്യ നല്‍കിയ ഉത്തരം വൈറലാകുകയാണ്. വീട്ടമ്മാരുടെ ജോലി മോശമല്ല എന്ന് പറയുകയാണ് നവ്യ.
'ഒരു അമ്മയും ഭാര്യയും ആകുക എന്നത് മുഴുവന്‍ സമയ ജോലിയാണ്. അതുകൊണ്ട് തന്നെ വീട്ടമ്മ എന്ന പദവിയെ മോശമായി കാണാന്‍ പാടില്ല. അടുത്ത തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അവരുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. അവരെ പിന്തുണക്കുന്നതിന് പകരം താഴ്ത്തി കെട്ടുകയല്ല വേണ്ടത്.' നവ്യ കുറിച്ചത് ഇങ്ങനെ.
നവ്യയുടെ അമ്മ എന്ത് ജോലിയാണ് ചെയ്യുന്നത്? എന്ന പരിഹാസ രൂപേണയുള്ള ചോദ്യത്തിന് മറുപടിയും നവ്യ നല്‍കുന്നുണ്ട്. 'ഒരു എഴുത്തുകാരി, ഡിസൈനര്‍, ഭാര്യ, അമ്മ' എന്നാണ് നവ്യ നല്‍കുന്ന മറുപടി.
നവ്യയുടെ ഇന്‍സ്റ്റ സ്റ്റോറിക്കും മറുപടിക്കും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ കയ്യടിക്കുന്നുണ്ട്. മനസ്സിലുള്ള അഭിപ്രായം മറയില്ലാതെ തുറന്നു പറഞ്ഞതിനും വീട്ടമമ്മാരെ പിന്തുണച്ചതിനും നവ്യയ്ക്ക് അഭിനന്ദനമറിയിക്കുകയാണ് മിക്കവരും.
Content Highlights: Being a mother, wife full time job’Amitabh Bachchan’s granddaughter Navya Nanda’s response to a troll