നമ്മുടെ നാട്ടില്‍ വളരെ സുലഭമായി വാങ്ങാന്‍ ലഭിക്കുന്നതാണ് ഓറഞ്ച്. ഈ വേനല്‍കാലത്ത് ഓറഞ്ച് ജ്യൂസ് വളരെ നല്ലതാണ്. ഓറഞ്ച് കൊണ്ടുള്ള ബ്യൂട്ടി ടിപ്‌സ് പരിചയപ്പെടാം

ഓറഞ്ച് നീരും പാലും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും മുഖകാന്തിക്ക് ഗുണകരമാണ്. ഇത് മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തെ സുന്ദരമാക്കും. ഓറഞ്ച് തൊലി പൊടിച്ച് പാലിനൊപ്പം ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നതും ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്തും. 
 
ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേക്കുന്നത് ചര്‍മത്തിന്റെ മൃദുത്വം സംരക്ഷിക്കാന്‍ മികച്ചതാണ്. ദിവസവും ചെയ്താല്‍ മാത്രമേ ഈ കൂട്ടിന്റെ ഗുണം മുഖത്തിന് ലഭിക്കുകയുള്ളൂ.

 

ബ്ലാക്ക് ഹൈഡ്സ് അകറ്റാന്‍

ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുകയാണ് ആദ്യം വേണ്ടത്. ഈ പൊടി ഓട്സും തൈരുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കണം. ഈ പേസ്റ്റിട്ട് മസാജ് ചെയ്യുന്നതോടെ ബ്ലാക്ക് ഹെഡ്സ് മുഖത്തിനോട് വിട പറയും. 

മുഖക്കുരു അകറ്റാന്‍

ഓറഞ്ചിന്റെ കുരു ഉണക്കി പൊടിച്ചെടുത്ത് ഓറഞ്ച് നീരില്‍ ചാലിച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവും പാടുകളും അകറ്റാം.

പല്ലുകള്‍ക്ക് വെണ്മ

ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലുതേയ്ക്കുന്നത് പല്ലുകളുടെ വെണ്‍മ കൂട്ടും.

Content Highlights:  beauty tips using orange