സൗന്ദര്യ സംരക്ഷണത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് കഴുത്തിലെ കറുപ്പ് നിറം. പല തരത്തിലുള്ള പൊടിക്കൈകൾ ചെയ്ത് മുഖത്തിന്റെ നിറം വര്‍ധിപ്പിച്ചാലും കഴുത്തിന്റെ കാര്യത്തില്‍  പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യാറ്. കഴുത്തിന്റെ നിറം വര്‍ധിപ്പിക്കാനായി ചില എളുപ്പമാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കറ്റാര്‍ വാഴ. 

സൗന്ദര്യ സംരക്ഷണത്തില്‍ കറ്റാര്‍വാഴയുടെ സ്ഥാനം വളരെ വലുതാണ്. ദിവസവും രാത്രി ഉറക്കുന്നതിനു മുമ്പ് കഴുത്തിന് ചുറ്റും അല്‍പ്പം കറ്റാര്‍വാഴ ജെല്‍ പുരട്ടുക. രാവിലെ എഴുന്നേറ്റ് ചെറുചൂടുവെള്ളത്തില്‍ കഴുത്ത് കഴുകാം. 

നിറം വര്‍ധിപ്പിക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ ഒന്നാണ് മഞ്ഞള്‍. അരച്ചെടുത്ത ഒരുസ്പൂണ്‍ പച്ചമഞ്ഞളില്‍ അല്‍പ്പം നാരങ്ങാനീരും റോസ്‌വാട്ടറും ചേര്‍ത്ത് 15 മിനിറ്റ് കഴുത്തില്‍ പുരട്ടിയ ശേഷം കഴുകി കളയുക. മൂന്ന് ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മകേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ തൈരിന് വളരെയധികം പ്രാധാന്യമുണ്ട്. തൈര് റോസ് വാട്ടര്‍ ചേര്‍ത്ത് ഉപയോഗിച്ചാലും കഴുത്തിലെ നിറം വര്‍ധിക്കും.

Content Highlights: beauty tips