ബം​ഗ്ലാദേശിലെ ആദ്യ ട്രാൻസ്ജെൻഡർ വാർത്താ അവതാരകയായി തഷ്നുവ അനാൻ ശിശിർ. ബോയിഷാക്കി ടിവിയിലാണ് ശിശിർ വാർത്താ അവതാരകയായി അരങ്ങേറ്റം കുറിച്ചത്. ആ​ദ്യ വാർത്താ അവതരണത്തിന് ശേഷം 29 കാരിയായി ശിശിർ കണ്ണീരണിഞ്ഞു. 

ലക്ഷ്യത്തിലേക്കെത്താനുള്ള യാത്ര ശിശിറിന് എളുപ്പമായിരുന്നില്ല. പല ചാനലുകളിലേക്കും ഒാഡിഷനായി ശിശിർ പോയിരുന്നുവെങ്കിലും ബോയിഷാക്കി ടിവി മാത്രമാണ് ശിശിറിന് ഒരു അവസരം നൽകിയത്. 

യാഥാസ്ഥിതികരായ ആളുകളുള്ള ബം​ഗ്ലാദേശിൽ അവരുടെ എതിർപ്പ് മറികടന്നാണ് ശിശിറിന് അവസരം നൽകിയതെന്ന് ചാനൽ വക്താവ് ജുൽഫിക്കർ അലി മണിക് പറഞ്ഞു. ചരിത്രപരമായ ഒരു ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിങ്കളാഴ്ചയിലെ ലെെവ് ബ്രോഡ്കാസ്റ്റിന് കയറുമ്പോഴും തനിക്ക് ഭയമുണ്ടായിരുന്നുവെന്നും എങ്കിലും അത് തന്റെ മുഖത്ത് വരാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നുവെന്നും ശിശിർ പറഞ്ഞു. 
ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ ഒരു അം​ഗം പോലും ബുദ്ധിമുട്ടരുതെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അവർ ഒാരോരുത്തരും അവരുടെ ഇഷ്ടമേഖലയ്ക്കും കഴിവിനും അനുസരിച്ച് ജോലി ചെയ്ത് ജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിശിർ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by The Guardian (@guardian)

ബം​ഗ്ലാദേശിൽ ഏകദേശം ഒന്നര മില്യൺ ട്രാൻസ്ജെൻഡറുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുസമൂഹത്തിൽ നിന്നും വിവേചനവും ആക്രമണങ്ങളും നേരിടുന്ന ഇവർ ഭിക്ഷയാചിക്കുന്നതിലേക്കും സെക്സ് ട്രേഡിലേക്കും കുറ്റകൃത്യങ്ങളിലേക്കുമൊക്കെ പോകാൻ നിർബന്ധിതരാവുകയാണ്. 

എൽ.ജി.ബി.ടി. കമ്മ്യൂണിറ്റി രാജ്യത്ത് നിരവധി തരത്തിലുള്ള വിവേചനങ്ങളാണ് നേരിടുന്നത്. സ്വവർ​ഗ ലെെം​ഗികതയിൽ ഏർപ്പെടുന്നവരെ ജയിലിലടയ്ക്കുന്ന നിയമങ്ങൾ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്. 

Content Highlights: Bangladesh’s first transgender news presenter, Women