പഴം കഴിച്ചിട്ട് പഴത്തൊലി വലിച്ചെറിയുകയാണോ പതിവ്?  എന്നാല്‍ ഉദ്ദേശിക്കുന്നതുപോലെ പഴത്തൊലി അത്ര നിസ്സാരക്കാരനല്ല. വെറുതെ കളയുന്ന പഴത്തൊലി കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് ചില നാട്ടറിവുകൾ പറയുന്നു.
 
ദിവസവും മുഖക്കുരു ഉള്ള ഇടങ്ങളില്‍ പഴത്തൊലി നന്നായി അഞ്ചു മിനിറ്റ് ഉരസുക. പൂര്‍ണമായും മാറുന്നത് വരെ ഇത് തുടരുക.

ഒരാഴ്ചത്തേക്ക് പഴത്തൊലി ഉപയോഗിച്ച് ഒരു മിനിറ്റു നേരം പല്ലു തേച്ചു നോക്കൂ. പല്ലു വെളുത്ത് വരും.

നന്നായി പെയ്സ്റ്റ് ആക്കിയ പഴത്തൊലിയും മുട്ട മഞ്ഞയും നന്നായി യോജിപ്പിച്ച് അഞ്ചു മിനിറ്റ് നേരം മുഖത്ത് തേയ്ക്കുക. വീണ്ടും അഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം. ചര്‍മ്മം തിളങ്ങും

കൊതുകോ മറ്റു ജീവികളോ കടിച്ച സ്ഥലങ്ങളില്‍ വരുന്ന ചൊറിച്ചിലും വേദനയും മാറാന്‍ പഴത്തൊലി കൊണ്ട് നന്നായി ഉരച്ച് നോക്കൂ. ആ ഭാഗത്തെ വേദനയും ചൊറിച്ചിലും മാറിക്കിട്ടും.

അരിമ്പാറ മാറ്റാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി കൊണ്ട് അരിമ്പാറ ഉള്ള സ്ഥലത്തു ഉരസുക, രാത്രി ഇത് അവിടെ കെട്ടി വച്ച് കിടന്നുറങ്ങുക, രാവിലെ ഇത് നീക്കം ചെയ്യാം. 

എവിടെയാണോ വേദനയുള്ളത് അവിടെ പഴത്തൊലി അമര്‍ത്തി വയ്ക്കുക. ഏകദേശം 30 മിനിറ്റു കഴിഞ്ഞ ശേഷം ഇത് നീക്കം ചെയ്യാം. വേദനയ്ക്ക് അല്പം ശമനം ലഭിക്കും

സോറിയാസിസ് മൂലമുള്ള ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ പഴത്തൊലി ഗുണം ചെയ്യും.. സോറിയാസിസ് ഉള്ള സ്ഥലങ്ങളില്‍ പഴത്തൊലി വച്ച് അമര്‍ത്തി വയ്ക്കുക.അധികം വൈകാതെ ഇതിന്റെ ഗുണം ലഭ്യമാകും.

Content Highlights: Banana peel and beauty benifits