ച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് ബ്രൈഡ്‌സ് മെയ്ഡായി മകള്‍ നിന്നാലോ? സൈക്കോതെറാപ്പിസ്റ്റായ കരിം റെസായിയും ലൂയിസ് റെസായിയും വിവാഹിതരായപ്പോള്‍ പിങ്ക് ഉടുപ്പണിഞ്ഞ് ബ്രൈഡ്‌സ് മെയിഡായി ഇരുവരുടെയും മകള്‍  ആറ് മാസം പ്രായമുള്ള ലൈലയും അരികിലുണ്ടായിരുന്നു. പക്ഷേ ആശുപത്രി കിടക്കയിലായിരുന്നു അവളെന്നുമാത്രം. ബ്രിസ്‌റ്റോളിലാണ് സംഭവം 

മകള്‍ക്കൊപ്പം നിന്ന് വിവാഹിതരാകാന്‍ ഇരുവരും വിവാഹം അവളുടെ രോഗക്കിടയ്ക്കയുടെ അരികിലാണ് വിവാഹചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ക്രിസ്മസിനാണ് ലൈല ജനിച്ചത്‌. പ്രത്യേകതരം ജനിതകരോഗമാണ് ലൈലയുടേത്. ബ്രിസ്‌റ്റോളിലെ കുട്ടികളുടെ ആശുപത്രിയില്‍ ലൈലയുടെ അരികില്‍ നിന്നാണ് ഇരുവരും വിവാഹിതരായത്. 

ആശുപത്രി അധികൃതര്‍ തന്നെ വാര്‍ഡില്‍ അതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ആശുപത്രി മുറി വിവാഹ വേദിപോലെ തന്നെയാക്കിയിരുന്നു. കേക്ക്് മുറിക്കുകയും ഫോട്ടോകളെടുക്കുകയും സംഗീതമൊരുക്കുകയും ചെയ്ത് വിവാഹ ദിനം സന്തോഷകരമാക്കാനും അവര്‍ മറന്നില്ല. 

മകള്‍ക്കൊപ്പം വിവാഹിതരാകണമെന്ന് അവള്‍ ജനിച്ച അന്ന് തീരുമാനിച്ചിരുന്നുവെന്ന് പിതാവായ കരിം പറയുന്നു. ആ ദിവസം മുഴുവന്‍ മനോഹരവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു എന്ന് വിവാഹദിനത്തെ പറ്റി അമ്മ ലൂയിസും മനസ്സു തുറന്നു. 

Content Highlights: Baby girl is bridesmaid to her parents as they marry by her bedside at hospital