പ്പോള്‍ മോന് കേള്‍ക്കാമോ...അമ്മ ജില്‍ ഹഡ്‌സന്റെ ചോദ്യം കേട്ട് ഒരുവയസുകാരന്‍ ടക്കര്‍ ഹഡ്‌സണ്‍ സന്തോഷം കൊണ്ട് ചിരിച്ച് ശബ്ദം ഉണ്ടാക്കി. ഒരുവര്‍ഷത്തെ നിശബ്ദതയ്‌ക്കൊടുവില്‍ അവന്‍ ആദ്യമായി അമ്മയുടേയും അച്ഛന്റെയും ശബ്ദം കേട്ടു. 2018 ഫെബ്രുവരിയിലായിരുന്നു ലുസിയാന സ്വദേശികള്‍ക്ക് ടക്കര്‍ എന്ന ആണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ ജനിച്ച കുഞ്ഞിന് കേള്‍വിശക്തിയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. 

കേള്‍വിശക്തി തിരിച്ചു കിട്ടാനായ ടക്കറിന് ഡോക്ടര്‍മാര്‍ കോക്ലിയര്‍ ഇംപ്ലാന്റെഷന്‍ നിര്‍ദേശിച്ചു. ഒരു വയസായതിനു ശേഷം ഇപ്ലാന്റെഷന്‍ നടത്തുന്നതാകും നല്ലതെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അങ്ങനെ ടക്കറിന്റെ ആദ്യ ജന്മദിനത്തിന് ശേഷം കോക്ലിയര്‍ ഇംപ്ലാന്റ് നടത്തി. നാല് ആഴ്ചകള്‍ക്ക് ശേഷം ടക്കറിന് കേള്‍വിശക്തി തിരിച്ചു കിട്ടി. ഇപ്പോള്‍ മോന് കേള്‍ക്കാമോ എന്ന ചോദ്യത്തിലൂടെ ടക്കര്‍ അച്ഛന്റെയും അമ്മയുടെയും ശബ്ദം ആദ്യമായി കേട്ടു. കുഞ്ഞു ടക്കറിന്റെ സന്തോഷം മാത്രം മതി ഇനി ഞങ്ങള്‍ക്ക് വേറെ ഒന്നും വേണ്ട എന്ന് ഇവര്‍ പറയുന്നു. 

Content Highlights: baby expression after cochlear implantation