ഇത്ര ഉറക്കൊയൊക്കെ ചിരിക്കാമോ?, ശരീരം ഇങ്ങനെ പ്രദര്‍ശിപ്പിച്ചു നടക്കരുത്, അനുസരണ ശീലമുള്ളവളാകണം- ഇങ്ങനെ ഒരായിരം അരുതുകളുടെയും ചിട്ടകളുടെയും ലോകത്താണ് സ്ത്രീകളിലേറെയും വളര്‍ന്നുവരുന്നത്. ഈ ചട്ടക്കൂടില്‍ നിന്നു വ്യതിചലിച്ച് സ്വാതന്ത്രബോധത്തോടെ പറന്നാല്‍ പിന്നെ അവള്‍ തന്നിഷ്ടക്കാരിയും അഹങ്കാരിയുമൊക്കെയാകും. ഇത്തരത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ കലയിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ബ്രസീല്‍ സ്വദേശിയായ ഒരു യുവതി. 

 
 
 
 
 
 
 
 
 
 
 
 
 

Erica and Lilian are amazing friends! #sorority #friendship #women

A post shared by Carol Rossetti (@carolrossettidesign) on

കാരള്‍ റോസെറ്റി എന്ന മുപ്പതുകാരിയാണ് സ്ത്രീകളെയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും ചിത്രങ്ങളിലൂടെയും കുറിപ്പിലൂടെയും വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നും അവര്‍ അതിനെ സമീപിക്കുന്ന രീതിയും വരച്ചു കാണിക്കുന്ന കാരള്‍ ചട്ടക്കൂടുകളെല്ലാം പൊട്ടിച്ച് സ്ത്രീകള്‍ എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്നും പറയുന്നുണ്ട്. 

സെക്‌സിസം സ്ത്രീകളെ എങ്ങനെയല്ലാമാണ് ബാധിക്കുന്നതെന്നു വ്യക്തമാക്കുകയാണ് ഈ കലാകാരി. സ്ത്രീകളെ ചുറ്റിപ്പറ്റി പൊതുവെ പലരും പരത്തിയിട്ടുള്ള അബദ്ധ ധാരണകളും അവയ്ക്കപ്പുറമുള്ള യാഥാര്‍ഥ്യവും വ്യക്തമാക്കിയാണ് കാരള്‍ ഇല്ലസ്‌ട്രേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Finished version! #feminism

A post shared by Carol Rossetti (@carolrossettidesign) on

''കുടുംബത്തില്‍ ഫെമിനിസത്തെക്കുറിച്ചു സംസാരിക്കാതിരിക്കുന്നവരാണ് റാഷിദയും ക്രിസും ക്ലിയോയും കാരണം അതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റു പല കാരണങ്ങളുമുണ്ടെന്നാണ് അവര്‍ കേട്ടിട്ടുള്ളത് '' ഇതിനു കീഴെ യാഥാര്‍ഥ്യത്തെ കാരള്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. '' സ്ത്രീകളെ, സുരക്ഷിതവും ബഹുമാനം അര്‍ഹിക്കുന്നതുമായ അന്തരീക്ഷത്തിനു വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടം ഒരു ചെറിയ വിഷയമല്ല. വിദ്വേഷികളാല്‍ നിങ്ങള്‍ നിരാശപ്പെടാതിരിക്കൂ.

 
 
 
 
 
 
 
 
 
 
 
 
 

COMMISSION/ENCOMENDA - That was a beautiful commission about marital rape, which is still a very serious problem all over the world. - Essa foi uma encomenda sobre estupros dentro do casamento, que ainda é um problema sério em vários lugares do mundo. Como foi uma encomenda e não faz parte da série oficial, ela só mais aparecer em inglês, mas a tradução escrevo aqui: "Quando o marido de Sunetra a forçou a transar, alguns disseram que não havia nada de errado com isso e que era o dever dela, enquanto esposa, servir bem seu marido. Sunetra, você não é propriedade de seu marido e o casamento não garante a ele o direito de violar sua dignidade. Sexo forçado é estupro, e isso é sempre errado!".

A post shared by Carol Rossetti (@carolrossettidesign) on

മറ്റൊരു ഇല്ലസ്‌ട്രേഷനിലെ കുറിപ്പ് ഇങ്ങനെയാണ്- '' സുനേത്രയുടെ ഭര്‍ത്താവ് അവളെ സെക്‌സിനായി നിര്‍ബന്ധിക്കുമ്പോള്‍ അതില്‍ തെറ്റില്ലെന്നും ഭാര്യ എന്ന നിലയില്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കേണ്ടത് അവളുടെ കര്‍ത്തവ്യമാണെന്നുമാണ് പലരും പറഞ്ഞുകൊടുത്തിരുന്നത്.'' സുനേത്രാ, നിന്റെ ഭര്‍ത്താവ് നിന്റെ ഉടമസ്ഥനല്ല, നിങ്ങളുടെ അന്തസ്സിനെ ഇല്ലാതാക്കാനുള്ള ഒരവകാശവും വിവാഹം നല്‍കുന്നില്ല. നിര്‍ബന്ധിതമായ സെക്‌സ് ബലാംത്സഗമാണ്, അതു തെറ്റുമാണ്.''

പൊതുസ്ഥലത്ത് മുലയൂട്ടിയതിന് അപമാനിക്കപ്പെട്ട അമ്മയോട്, കുട്ടിയുടെ മുലയൂട്ടല്‍ കാലത്തെല്ലാം വീട്ടിനകത്തിരിക്കേണ്ടവളല്ല സ്ത്രീയെന്നും പൊതുയിടത്തില്‍ മുലയൂട്ടുന്നതിനു തെറ്റില്ലെന്നും പറയുകയും വിവാഹത്തോടെ പേരിനു പുറകില്‍ ഭര്‍ത്താവിന്റെ പേരു കൂട്ടിച്ചേര്‍ക്കാത്തവരെ കുറ്റപ്പെടുത്തുന്നവര്‍ക്കു ചുട്ടമറുപടിയുമൊക്കെ നല്‍കുന്നുണ്ട് കാരളിന്റെ ഇല്ലസ്‌ട്രേഷന്‍. 

 
 
 
 
 
 
 
 
 
 
 
 
 

Katia is proud to breastfeed her child! #breastfeeding

A post shared by Carol Rossetti (@carolrossettidesign) on

Content Highlights: Artist Carol Rosetti Illustrates Struggles Women Face