പെൺകുട്ടികൾക്ക് പതിനെട്ടു തികയുമ്പോഴേക്കും വിവാഹപ്രായമായി എന്ന് കരുതുന്നവരുണ്ട്. അവർ പഠിക്കുന്നതും ജോലി നേടുന്നതും പോലും നല്ല വിവാഹ ബന്ധങ്ങൾക്കു വേണ്ടിയാണെന്ന് ചിന്തിക്കുന്നവർ. അതിൽ സാധാരണക്കാരെന്നോ വിദ്യാസമ്പന്നരെന്നോ വ്യത്യാസമില്ലെന്ന് തെളിയിക്കുന്നൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. പലകാര്യങ്ങളിലും പുരോ​ഗമനവാദികളും വിദ്യാസമ്പന്നരുമായ മാതാപിതാക്കൾ തന്നെ അറേഞ്ച്ഡ് മാരേജിന് നിർബന്ധിക്കുന്നതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. 

റെഡ്ഡിറ്റിലൂടെയാണ് പത്തൊമ്പതുകാരിയായ പെൺകുട്ടി കുറിച്ചിരിക്കുന്നത്. വിവാഹപ്രായമാവുമ്പോൾ അറേഞ്ച്ഡ് മാരേജ് മാത്രമേ ചെയ്യാവൂ എന്ന് ബൗദ്ധികനിലവാരത്തിൽപോലും മുൻപന്തിയിൽ നിൽക്കുന്ന മാതാപിതാക്കൾ പറഞ്ഞതിനെക്കുറിച്ചാണ് പെൺകുട്ടിയുടെ കുറിപ്പ്. തങ്ങൾ തിരഞ്ഞുകൊടുക്കുന്ന പുരുഷനെ മാത്രമേ മകൾ വിവാഹം കഴിക്കാവൂ എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. അത് അച്ഛനമ്മമാരുടെ അവകാശമാണെന്ന് അവർ പറഞ്ഞുവെന്നും ആ തീരുമാനം അന്തിമമായിരിക്കുമെന്നും പറഞ്ഞെന്നും പെൺകുട്ടി പറയുന്നു. 

എങ്ങനെയാണ് അറേഞ്ച്ഡ് മാരേജിൽ നിന്ന് എന്നെ രക്ഷിക്കുക എന്ന തലക്കെട്ടോടെയാണ് പെൺകുട്ടി അവസ്ഥ വിവരിക്കുന്നത്. വിദ്യാസമ്പന്നരും തുറന്ന മനസ്സുള്ളവരുമായ തന്റെ മാതാപിതാക്കൾ തന്റെ പുരുഷനെ തിരഞ്ഞെടുക്കുക എന്നത് അവരുടെ മാത്രം ഉത്തരവാദിത്തമാണെന്നാണ് കരുതുന്നത്. അവർ തിരഞ്ഞെടുക്കുന്നയാളെ ഞാൻ ക്രമേണ അ‍ഡ്ജസ്റ്റ് ചെയ്തോളും എന്നാണ് വിശ്വസിക്കുന്നത്. ഇത് വളരെ നിരാശപ്പെടുത്തുന്നതാണ്. സ്വതന്ത്രമായി സ്നേഹിക്കാനുള്ള ശേഷി പോലും നഷ്ടപ്പെടുന്നു. എങ്ങനെയാണ് ഞാൻ ഇതിനെ മറികടക്കുക- പെൺകുട്ടി ചോദിക്കുന്നു. 

marriage

വൈകാരികമായി ചിന്തിക്കുന്ന ദമ്പതിമാർ മാത്രമല്ല ബൗദ്ധികമായി ചിന്തിക്കുന്ന ദമ്പതിമാർ കൂടിയാണ് തന്റെ അച്ഛനമ്മമാർ എന്ന് പെൺകുട്ടി പറയുന്നു. കുറച്ചുമാസങ്ങൾക്ക് മുമ്പ് ആദ്യമായി പുറത്തു പോയി പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ അതീവ സന്തുഷ്ടരായിരുന്നു. എന്റെ വിദ്യാഭ്യാസത്തിനു വേണ്ടി എന്തു വേണമെങ്കിലും ചെയ്യാൻ തയ്യാറാണ് അവർ. അമ്മയുടെ സങ്കൽപത്തിൽ പ്രണയം എന്നത് വെറും ആകർഷണം മാത്രമാണ്. പിന്നാലെ പ്രണയ വിവാഹങ്ങളിലെ വിവാഹമോചനത്തെക്കുറിച്ചും പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കും- പെൺകുട്ടി പറയുന്നു. 

എന്നിരിക്കലും തന്റെ മാതാപിതാക്കളെ മറ്റെന്തെിനേക്കാളും സ്നേഹിക്കുന്നുണ്ടെന്നും അവൾ കുറിക്കുന്നു. അവരുടെ ഇഷ്ടങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള ധൈര്യമോ കരുത്തോ ഇല്ല. സമയം വരുമ്പോൾ ഞാൻ ഉറച്ച നിലപാടിൽ നിൽക്കുമെന്ന് എനിക്കറിയാം. - പെൺകുട്ടി കുറിച്ചു. 

നിരവധി പേരാണ് പെൺകുട്ടിയെ പിന്തുണച്ച് രം​ഗത്തെത്തിയത്. പഠിച്ച് ജോലി നേടി സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നതിൽ മാത്രം ഇപ്പോൾ ശ്രദ്ധ കൊടുക്കണമെന്നും അപ്പോൾ മാതാപിതാക്കൾ പെൺകുട്ടിയുടെ അഭിപ്രായങ്ങൾ വിലക്കെടുക്കുമെന്നും ചിലർ കമന്റ് ചെയ്തു. 

Content Highlights:  Arranged Marriages, How do I save myself from an arranged marriage, arranged marriage vs love marriag