ര്‍ച്ചിയുടെ മാമോദീസ കഴിഞ്ഞു. ചിത്രങ്ങള്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. എന്നാല്‍ ആര്‍ച്ചിയുടെ 'ഗോഡ് പേരന്റ്‌സ്' ( മാമാേദീസ ചടങ്ങില്‍ കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രതിജ്ഞകള്‍ ഏറ്റുചൊല്ലുകയും മതബോധന കാര്യങ്ങളില്‍ അവരെ സഹായിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍) ആരാണെന്ന് കൊട്ടാരം വെളിപ്പെടുത്തിയിട്ടില്ല. 

ഡച്ചസ് ഓഫ് ക്രോന്‍വെല്‍ കമിലയും പ്രിന്‍സ് ഓഫ് വെയില്‍സ് ചാള്‍സ് രാജകുമാരനും ഡച്ചസ് ഓഫ് കേംബ്രിഡ്ജ് കെയ്റ്റ് മിഡില്‍ടണ്ണും, വില്യം രാജകുമാരനും ചടങ്ങില്‍ പങ്കെടുത്തു. ഡയാന രാജകുമാരിയുടെ സഹോദരി ലേഡി ജാനും ചടങ്ങില്‍ ഉണ്ടായിരുന്നു. എന്നാല്‍ എലിസബത്ത് രാജ്ഞിയുടെ അസാന്നധ്യം ശ്രദ്ധേയമായി. മേഗന്റെ മാതാവ് ഡോറിയ റിഗ്ലന്‍ഡും ചടങ്ങില്‍ പങ്കെടുത്തിരുന്നു.  

 25 അതിഥികള്‍ മാത്രമായിരുന്നു മാമോദീസ ചടങ്ങില്‍ ഉണ്ടായിരുന്നത്. വില്‍സര്‍ ക്യാസ്റ്റിലിലെ സ്വകാര്യ ചാപ്പലില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. കുടുംബാംഗങ്ങളുടെ കൂടെ നില്‍ക്കുന്ന ചിത്രം മാത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഹാരി രാജകുമാരന്റെ മാമോദീസ ചടങ്ങില്‍ ഡയാന രാജകുമാരി ഇരുന്ന പച്ച നിറത്തിലുള്ള അതേ സോഫയില്‍ തന്നെയാണ് ആര്‍ച്ചിയുമായി മേഗൻ ഇരുന്നത്. 

women

ഇത് ഡയാനയോടുള്ള ആദരവായാണ് കണക്കാക്കുന്നത്. 1841 ല്‍ വിക്‌ടോറിയ രാജ്ഞിയുടെ മൂത്ത പെണ്‍കുട്ടിയുടെ മാമോദിസ ചടങ്ങില്‍ ധരിപ്പിച്ച അതേ ഗൗണിന്റെ തനി പകര്‍പ്പായിരുന്നു ആര്‍ച്ചിയെ ധരിപ്പിച്ചിരുന്നത്. കഴിഞ്ഞ 11 വര്‍ഷമായി കൈകള്‍ കൊണ്ടു തുന്നിയ ഇതേ ഗൗണ്‍ തന്നെയാണ് രാജകുടുബം മാമോദീസ ചടങ്ങിനായി ഉപയോഗിച്ചു വരുന്നത്.

Content Highlights: Archie's christening