ര്‍ക്കിള്‍ ഇന്‍സ്‌പെകടറായ അച്ഛന്‍ ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്യുന്നു, മകള്‍ അഭിമാനത്തോടെ പുഞ്ചിരിയോടെ അത് സ്വീകരിക്കുന്നു. സിനിമയിലെ രംഗമൊന്നുമല്ല. ശരിക്കും സംഭവിച്ചതാണ്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നാണ് ഈ അച്ഛന്റെയും മകളുടെയും ചിത്രം വൈറലാകുന്നത്. ഗുണ്ടൂരില്‍ പോലീസ് മീറ്റിനിടെ നടന്നതാണ് ഈ വൈറല്‍ സല്യൂട്ട്.  

സര്‍ക്കിള്‍  ഇന്‍സ്പെക്ടര്‍  വൈ. ശ്യാം സുന്ദറാണ് മകളും ഗുണ്ടൂര്‍  ഡിഎസ്പിയുമായ  ജെസി പ്രശാന്തി ഐപിഎസിന് സല്യൂട്ട് നല്‍കുന്നത്. ആന്ധ്രപ്രദേശ് പോലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

തിരുപ്പതിയില്‍ നടന്ന ഒരു പോലീസ് മീറ്റില്‍ പങ്കെടുക്കാനാണ് ജെസി എത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി യോഗ സജ്ജീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ അപ്രതീക്ഷിതമായി അവിടേക്ക് കടന്നുവന്ന ശ്യാം സുന്ദര്‍  മകളെ കണ്ട് സല്യൂട്ട്  നല്‍കുകയായിരുന്നു. പുഞ്ചിരിയോടെ ജെസി പിതാവിന്റെ സല്യൂട്ട് ഏറ്റുവാങ്ങി, ഒപ്പം  സല്യൂട്ട് മടക്കി നല്‍കുകയും ചെയ്തു. 

തിരുപ്പതിയില്‍ പൊലീസ് ട്രെയിനിങ് കേന്ദ്രത്തില്‍ സേവനം അനുഷ്ഠിക്കുകയാണ് ശ്യാംസുന്ദര്‍. 2018 ലാണ് ജെസി ഡിഎസ്പിയായി ആന്ധ്ര പൊലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlights: Andhra Cop Salutes Officer Daughter Viral Photo