ലോക സുന്ദരി ആരാണെന്നു ചോദിച്ചാല്‍ മാനുഷി ഛില്ലാറെന്നും വിശ്വസുന്ദരി ആരാണെന്നു ചോദിച്ചാല്‍ ഡെമി ലെ എന്നും കൃത്യമായ ഉത്തരമുണ്ട്. പക്ഷേ ആരായിരിക്കും ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ?. എന്നാല്‍ ആര്‍ക്കും അറിയാത്ത ഈ ചോദ്യത്തിന്  റഷ്യയില്‍ നിന്നുള്ള ആറു വയസുകാരി  അനസ്താസ്യ നയാസേവയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന് സോഷ്യല്‍ മീഡിയ മറുപടി നല്‍കും.

 അനസ്താസ്യയുടെ നീല കണ്ണുകളും ബാര്‍ബി ഡോളുകളോട് കിടപ്പിടിക്കുന്ന രൂപവും ആരെയും ആകര്‍ഷിക്കുന്നതാണ്. ഇന്റഗ്രാമില്‍ 500,000ത്തില്‍ പരം പേരാണ് ഈ കൊച്ച് സുന്ദരിയെ പിന്തുടരുന്നത്.

BLUE
Image credit: www.instagram.com/anna_knyazeva_official

 അനസ്താസ്യയുടെ അമ്മ അന്നയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍  കൈകാര്യം ചെയ്യുന്നത്. 

2
Image credit: www.instagram.com/anna_knyazeva_official

 അനസ്താസ്യയുടെ ഒരോ ഫോട്ടോയ്ക്കും ലഭിക്കുന്നത് നൂറ് കണക്കിന് കമന്റുകളും ലൈക്കുകളുമാണ്.  2015ല്‍ അ അനസ്താസ്യയ്ക്ക് 4 വയസുള്ളപ്പോള്‍  മുതലാണ് അമ്മ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയത്. 

ANA
Image credit: www.instagram.com/anna_knyazeva_official

റഷ്യയിലെ അറിയപ്പെടുന്ന മോഡലാണ് ഇപ്പോള്‍  അനസ്താസ്യ. റഷ്യയിലെ പ്രമുഖ ബ്രാന്റായ അമോറേക്കോ,കിസാബിയാനോ,ഛോബി കിഡ്‌സ് എന്നിവയ്ക്ക് വേണ്ടി  അനസ്താസ്യ  മോഡലിങ്ങ് ചെയ്ത് കഴിഞ്ഞു.

KID
Image credit: www.instagram.com/anna_knyazeva_official

അനസ്താസ്യ സോഷ്യല്‍ മീഡിയയുടെ താരമായെങ്കിലും കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യുന്നതിനെതിരെ അമ്മയെ വിമര്‍ശിക്കുന്നവരും കുറവല്ല.