ഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവരുന്നത്. പിന്നാലെ നടിയും കാമുകിയുമായ മലൈകയ്ക്കും കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാൽ മലൈക ഔദ്യോ​ഗികമായി വിവരം പുറത്തുവിടുന്നതിനു മുമ്പുതന്നെ താരത്തിന്റെ കോവിഡ് റിസൾട്ട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചവർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മലൈകയുടെ സഹോദരി അമൃത അറോറ. 

തനിക്ക് കോവി‍ഡ് പോസിറ്റീവാണെന്ന് മലൈക കുറിപ്പിടുന്നതിനു മുമ്പേ സോഷ്യൽ മീഡിയയിലെ നിരവധി ​ഗ്രൂപ്പുകളിൽ കോവിഡ് റിസൾട്ട് പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് അമൃത. നോക്കൂ ആരുടെ റിസൾട്ടാണ് കിട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ വൈറലായ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് അമൃതയുടെ കുറിപ്പ്. നെ​ഗറ്റീവ് റിസൽട്ട് പ്രതീക്ഷിച്ചും പ്രാർഥിച്ചും മലൈക ഇരിക്കുന്നതിനിടയിലാണ് ഈ റിസൾട്ട് പല വാട്സാപ്​ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമൊക്കെ പ്രചരിച്ചത്. ഇതെങ്ങനെയാണ് ശരിയാവുന്നത്? മനുഷ്യർക്ക് എന്താണ് സംഭവിക്കുന്നത്?- അമൃത ചോദിക്കുന്നു. 

ഉത്തരവാദിത്തബോധമുള്ള പൗരയാണ് മലൈകയെന്നും ഇക്കാര്യം തുറന്നു പറയാതിരിക്കില്ലായിരുന്നുവെന്നും അമൃത പറയുന്നു. ഇതൊരു ചർച്ചയാക്കി എവിടെനിന്ന്, എങ്ങനെയാണ് കിട്ടിയതെന്ന ഊഹാപോഹങ്ങൾ പറയുമ്പോൾ കിട്ടുന്ന ആനന്ദമെന്താണ്? ചിലരെല്ലാം ചിരിക്കുന്ന ഇമോജിയോടെ ഇതെല്ലാം മലൈക അർഹിക്കുന്നതാണ് എന്നുവരെ പറയുന്നുണ്ട്. എന്തിനാണ് ഇതെല്ലാം- അമൃത ചോദിക്കുന്നു. 

ഇന്നാണ് മലൈക തനിക്ക് കോവിഡ് പോസിറ്റീവായ വിവരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. തനിക്ക് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിരുന്നുവെന്നും മലൈക കുറിച്ചിരുന്നു. നിലവിൽ സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും താരം കുറിച്ചു. 

Content Highlights: amrita arora post on sister malaika arora covid result